GeneralLatest NewsMollywoodNEWSSocial Media

സുപ്രിയയ്ക്ക് പിറന്നാൾ ആശംസകളുമായി ദുൽഖറും നസ്രിയയും

സുപ്രിയയ്ക്കും പൃഥ്വിരാജിനുമൊപ്പമുള്ള ഒരു രസകരമായ ചിത്രമാണ് നസ്രിയ പങ്കുവെച്ചത്

നടൻ പൃഥ്വിരാജിന്റെ പ്രിയ പത്നി സുപ്രിയ മേനോന്റെ ജന്മദിനമാണിന്ന്. നിരവധി താരങ്ങളാണ് സുപ്രിയക്ക് പിറന്നാൾ ആശംസയുമായെത്തിയത്. ഇപ്പോഴിതാ താരങ്ങളായ ദുൽഖർ സൽമാനും, നസ്രിയയും സുപ്രിയക്ക് ആശംസ അറിയിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂട പങ്കുവെച്ച പോസ്റ്റിൽ ഇരുതാരങ്ങളും സുപ്രിയക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചു.

സുപ്രിയയ്ക്കും പൃഥ്വിരാജിനുമൊപ്പമുള്ള ഒരു രസകരമായ ചിത്രമാണ് നസ്രിയ പങ്കുവെച്ചത്. പിറന്നാൾ ആശംസകൾ സുപ്സ്, ഇന്ന് ഞങ്ങളുടെ എല്ലാ ഹിന്ദി പാർട്ടി ഗാനങ്ങളിലും നിങ്ങളുടെ നൃത്തം പ്രതീക്ഷിക്കുന്നുവെന്നും നസ്രിയ കുറിച്ചിരിക്കുന്നു.

‘ജന്മദിനാശംസകൾ സുപ്സ് !! ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുവാനും മികച്ച ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ’, ദുൽഖർ ആശംസ അറിയിച്ചുകൊണ്ട് കുറിച്ചു.

https://www.instagram.com/p/CR9nYzHhus7/?utm_source=ig_web_copy_link

പൃഥ്വിരാജും സുപ്രിയയ്‍ക്ക് ആശംസകളുമായി എത്തിയിരുന്നു. ‘ഹാപ്പി ബര്‍ത്ത് ഡേ ലവ്. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളിലെല്ലാം എന്നെ ചേര്‍ത്തുപിടിച്ച ശക്തയായ സ്ത്രീയാണ് സുപ്രിയ. വിട്ടുവീഴ്‌ചയില്ലാത്ത അമ്മയും ഭാര്യയുമാണ്. എന്റെ ജീവിതത്തിലെ വലിയ ശക്തി. ഐ ലവ് യൂ. ആലിയുടെ ചിത്രം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമുള്ള കാര്യമല്ലെന്ന് എനിക്കറിയാം. എന്നാല്‍ ഇന്നത്തെ ദിവസം നിങ്ങള്‍ രണ്ടാളും ഒരുമിച്ചുള്ള സന്തോഷചിത്രം പോസ്റ്റ് ചെയ്യാന്‍ എനിക്ക് തോന്നി.’ പൃഥ്വി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button