BollywoodGeneralLatest NewsMovie GossipsNEWS

രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ലെന്ന് ശിൽപ: പോലീസ് പറഞ്ഞതാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് കോടതി

കരഞ്ഞതായും ഭര്‍ത്താവുമായി വഴക്ക് കൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു അതില്‍ എന്താണ് മാനനഷ്ടമുള്ളത് എന്ന് ശിൽപയോട് കോടതി

മുംബൈ: അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് നടി ശിൽപ ഷെട്ടി നൽകിയ കേസിൽ വിധി. ശില്‍പ ഷെട്ടിയെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ വിലക്കാന്‍ സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി വ്യക്തമാക്കി. വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്നും തനിക്ക് 25 കോടി നഷ്ടപരിഹാരം തരണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ശിൽപ കോടതിയെ സമീപിച്ചത്.

എന്നാല്‍ ഹര്‍ജി കേട്ട കോടതി, ഇത് ഫയലില്‍ സ്വീകരിച്ചെങ്കിലും. ഇപ്പോള്‍ ഇടക്കാല സ്റ്റേ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി. കേസ് കേട്ട ജസ്റ്റിസ് ഗൌതം പാട്ടീല്‍, ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ മാധ്യമ സ്വതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും, പൊലീസ് പറയുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടുകളായി വരുന്നതെന്നും. ഇതില്‍ യാതൊരു അപകീര്‍ത്തികരമായ കാര്യമില്ലെന്നും അഭിപ്രായപ്പെട്ടു.

തെളിവെടുപ്പിനായി രാജ് കുന്ദ്രയെ പൊലീസ് വീട്ടിലെത്തിച്ചപ്പോള്‍ ശില്‍പ ഷെട്ടി രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്ന് ഹര്‍ജിയില്‍ ശില്‍പ പറയുന്നു. ശില്‍പ ഷെട്ടിയുടെ വക്കീല്‍ ബാരന്‍ ഷാര്‍ഫ് ഇതിനെ കോടതിയില്‍ എതിര്‍ത്തു. ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ നടക്കുന്ന സ്വകാര്യമായ സംഭവം ഒരിക്കലും റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല വക്കീല്‍ വാദിച്ചു.

എന്നാല്‍ പൊലീസിന് മുന്‍പിലാണ് സംഭവം നടന്നതെന്നും, അവരെ ഉദ്ധരിച്ചാണ് വാര്‍ത്തയെന്നും ചൂണ്ടിക്കാട്ടി. ശില്‍പ തിരഞ്ഞെടുത്തത് പബ്ലിക്കായ ഒരു ജീവിതമാണ്. നിങ്ങളുടെ ജീവിതം ഒരു മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കപ്പെടും. അവര്‍ കരഞ്ഞതായും, ഭര്‍ത്താവുമായി വഴക്ക് കൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതില്‍ എന്താണ് മാനനഷ്ടമുള്ളത്. അവര്‍ ഒരു സ്ത്രീയാണ് എന്നതാണ് അത് തെളിയിക്കുന്നത് – ജഡ്ജി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button