CinemaGeneralHollywoodLatest NewsNEWSSocial MediaWorld Cinemas

ബ്ലാക്ക് വിഡോ ഒടിടി റിലീസ്: നഷ്ടം 350 കോടി, നിയമനടപടിയുമായി നടി സ്‌കാര്‍ലെറ്റ്

കരാർ ലംഘിച്ച് ചിത്രം ഡിസ്നി പ്ലസ് യുഎസില്‍ റിലീസ് ചെയ്തതിനെ തുടര്‍ന്നാണ് സ്‌കാര്‍ലറ്റ് നിയമനടപടി സ്വീകരിച്ചത്

ബ്ലാക്ക് വിഡോ ഒടിടി റിലീസിനെതിരേ നടി സ്‌കാര്‍ലെറ്റ് ജൊഹാൻസണ്‍ നിയമ നടപടി സ്വീകരിക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. തിയറ്ററിൽ മാത്രമേ റിലീസ് ചെയ്യൂ എന്ന് പറഞ്ഞ ചിത്രം കരാർ ലംഘിച്ച് ഡിസ്നി പ്ലസ് യുഎസില്‍ റിലീസ് ചെയ്തതിനെ തുടര്‍ന്നാണ് സ്‌കാര്‍ലറ്റ് നിയമനടപടി സ്വീകരിച്ചത്.

ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം അനുസരിച്ചായിരുന്നു തന്റെ പ്രതിഫലം തീരുമാനിച്ചിരുന്നതെന്ന് നടി പറഞ്ഞിരുന്നു. എന്നാൽ ചിത്രം ഒടിടി റിലീസ് ചെയ്തതോടെ സ്‌കാർലെറ്റിന് ഏകദേശം 350 കോടിയുടെ നഷ്ടമാണ് വന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാര്‍വല്‍ എന്റര്‍ട്ടെയിന്‍മെന്റുമായുള്ള സ്‌കാര്‍ലെറ്റ് ജൊഹാൻസണിന്റെ കരാര്‍ ഡിസ്‌നി ലംഘിച്ചതിലൂടെ മുഴുവന്‍ പ്രതിഫലവും ലഭിക്കില്ലെന്ന് സ്‌കാര്‍ലറ്റ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ബ്ലാക്ക് വിഡോസ് ഒടിടിയില്‍ റിലീസ് ചെയ്യുന്നതിലൂടെ സ്ബസ്‌ക്രൈബേഴ്‌സിന്റെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്ന കച്ചവട താല്‍പര്യംകൂടി ഡിസ്‌നിയ്ക്കുണ്ടെന്ന് സ്‌കാര്‍ലറ്റ് ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button