CinemaGeneralLatest NewsMollywoodNEWS

അധ്യാപകനിൽ നിന്നും സിനിമാ നടനിലേക്ക്: ബെന്നി പൊന്നാരത്തിന്റെ ജീവിതയാത്ര ഇങ്ങനെ

വീണ്ടും ഒരാൾ എന്ന ടെലി സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അഭിനയ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്

മാതൃകാ അധ്യാപകനാണ് കോട്ടയം പരിപ്പ് സ്വദേശിയായ ബെന്നി പൊന്നാരം. അതിരമ്പുഴ സെൻ്റ് മേരീസ് ഹൈസ്ക്കൂളിൽ മലയാളം അധ്യാപകനായി ശോഭിച്ച ബെന്നി പൊന്നാരം ജോസ് തോമസ് സംവിധാനം ചെയ്ത വീണ്ടും ഒരാൾ എന്ന ടെലി സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അഭിനയ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ജോസ് തോമസിന് ബെന്നി പൊന്നാരത്തിൻ്റെ അഭിനയം ഇഷ്ടമായതോടെ ആത്മവിശ്വാസം വർദ്ദിച്ചു. ഇപ്പോൾ നിരവധി ചിത്രങ്ങളിൽ ബെന്നി മികച്ച വേഷങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് അദ്ദേഹം.

ജോഷി ജോൺ സംവിധാനം ചെയ്ത STD X E 99 BATCH എന്ന ചിത്രത്തിൽ പ്രിൻസിപ്പലായും, കെ.ജെ. ഫിലിപ്പ് സംവിധാനം ചെയ്ത സ്വപ്ന സുന്ദരി യിൽ നായികയുടെ പിതാവായും അഭിനയിച്ചു. നിപ്പ, പ്രദീപ് സെബാൻ്റെ മോഡസ് ഓപ്പറാണ്ടി, അജി.കെ.ജോസിൻ്റെ വിശുദ്ധ ചാവറയച്ചൻ, എന്നീ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സാമൂഹ്യ സാംസ്ക്കാരിക , രാഷ്ട്രീയ മേഖലകളിൽ സജീവ സാന്നിധ്യമായ ബെന്നി പൊന്നാരം ലോക മലയാളി കൗൺസിലിൻ്റെ ഏറ്റവും നല്ല പ്രോഗ്രാം കോർഡിനേറ്റർക്കുള്ള അവാർഡും, മലയാള മനോരയുടെ നല്ലപാഠം മികച്ച കോർഡിനേറ്റർ അവാർഡും നേടിയിട്ടുണ്ട്. അതിരമ്പുഴ സെൻ്റ് അലോഷ്യസ് സ്കൂളിലും, സെൻ്റ് മേരീസ് സ്കൂളിലും ഇരുപത്തിയേഴ് വർഷമായി അധ്യാപകനായി ജോലി ചെയ്യുന്ന ഇദ്ദേഹം കുട്ടികളുടെ നാടകക്കളരി സംഘടിപ്പിച്ചാണ് ശ്രദ്ധേയനായി മാറിയത്. ചെറുപ്പം മുതൽ മിമിക്രിവേദികളിൽ സജീവമായിരുന്ന ബെന്നി പൊന്നാരം സിനിമാഭിനയ വേദികളിൽ കൂടുതൽ മുന്നേറാനുള്ള ശ്രമങ്ങളിലാണ്. മികച്ച സിനിമകളും കഥാപാത്രങ്ങളും ഈ നടനെ തേടി വന്നു കൊണ്ടിരിക്കുന്നു.

– അയ്മനം സാജൻ

shortlink

Post Your Comments


Back to top button