മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് അപര്‍ണ ബാലമുരളി . പിന്നീട് ധാരാളം സിനിമകളില്‍ നായികയായി എത്തിയെങ്കിലും സുധ കൊങ്കരയുടെ സുരരൈ പൊട്ര് എന്ന ചിത്രത്തിലൂടെയാണ് അപർണ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ ഏത് വേഷവും തനിക്ക് അനായാസം കൈകാര്യം ചെയ്യാനാകുമെന്ന് അപര്‍ണ തെളിയിച്ചിരിക്കുകയാണ്.
എന്നാൽ ഇപ്പോഴിതാ സിനിമയില്‍ തന്നെ ഏറെ വിഷമിപ്പിക്കുന്ന കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. സിനിമ മേഖലയിൽ സിമ്പിൾ ആയിരുന്നാൽ പറയുന്ന വാക്കുകൾ ആരും തന്നെ മുഖവുരയ്ക്ക് എടുക്കില്ലെന്നും, അൽപ്പം ജാടയും ബുദ്ധിജീവി സ്റ്റൈലും ഒക്കെ കാണിച്ചാലെ നമ്മൾ പറയുന്നത് വില ഉണ്ടാകുകയുള്ളൂ എന്ന് അപർണ പറയുന്നു. മാധ്യമം ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അപർണ ഇക്കാര്യം പറഞ്ഞത്.
അപർണ ബാലമുരളിയുടെ വാക്കുകൾ:
‘സിനിമയില്‍ നമ്മള്‍ ഭയങ്കര കൂളായാല്‍ വില കിട്ടണമെന്നില്ല. എനിക്ക് അത് നന്നായി ഫീല്‍ ചെയ്തിട്ടുണ്ട്. കുറച്ചു ജാഡയൊക്കെയിട്ട് നിന്നിരുന്നേല്‍ പറയുന്ന വാക്കിനു വില ഉണ്ടാകുമായിരുന്നു എന്ന് വരെ തോന്നിയിട്ടുണ്ട്. അങ്ങോട്ട് പോയി ഒരാളെ കാണുമ്പോള്‍ ആ കാണാന്‍ പോകുന്ന ആളിന്റെ വാക്കിനു ഭയങ്കര വാല്യുവാണ്.
സിംപിളായി നിന്നാല്‍ ഇവന്‍ പറയുന്നത് അല്ലെങ്കില്‍ ഇവള്‍ പറയുന്നത് മുഖവുരയ്ക്ക് എടുക്കണ്ട എന്നൊരു രീതി സിനിമയിലുണ്ട്. അത് തമിഴിലായാലും, മലയാളത്തിലായാലും അങ്ങനെയാണ്. അതൊരു നടിക്ക് മാത്രം ഫേസ് ചെയ്യേണ്ടി വരുന്ന കാര്യമല്ല. ഒരു നടനായാല്‍ പോലും കുറച്ചു അടുത്ത് ഇടപഴകി ബഹളം വച്ചൊക്കെ പെരുമാറിയാല്‍ നമ്മള്‍ പറയുന്ന ഡിസിഷന്‍ ഒന്നും ആരും മൈന്‍ഡ് വയ്ക്കത്തേയില്ല. ജാഡയും ബുദ്ധി ജീവി സ്‌റ്റൈലും ഉണ്ടെങ്കില്‍ അവരുടെ വോയിസിനു ഭയങ്കര പവര്‍ ആയിരിക്കും’.
Post Your Comments