
കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടിയും മോഡലുമായ നേഹ റോസ്. പ്രതികാര ബുദ്ധി തോന്നുമ്പോൾ അതിനെ കൺട്രോൾ ചെയ്യാൻ ശ്രമിക്കണമെന്നും, പ്രതികാരം ചെയ്തു നടക്കാൻ ആയിരുന്നെങ്കിൽ ഞാനിവിടെ എത്തി നിൽക്കില്ലായിരുന്നുവെന്നും നേഹ പറയുന്നു.
നേഹ റോസിന്റെ വാക്കുകൾ:
‘പ്രതികാര ബുദ്ധി തോന്നുമ്പോൾ അതിനെ കൺട്രോൾ ചെയ്യുക. അങ്ങനെ ചെയ്യരുത് എന്ന് പഠിക്കുക. പ്രതികാരം ചെയ്തു നടക്കാൻ ആയിരുന്നെങ്കിൽ ഞാനിവിടെ എത്തി നിൽക്കില്ലായിരുന്നു. ഞാൻ ഒരു ലിസ്റ്റ് എഴുതിയാൽ അതിവിടെ അവസാനിക്കില്ല. കൊലപാതകം, കത്തിക്കുത്ത്, കള്ളക്കേസ് ഉണ്ടാക്കൽ ഇതെല്ലാം നമ്മുടെ നെഗറ്റിവിറ്റി കൂട്ടുന്ന പ്രവർത്തികളാണ്.’
‘ഒരു വ്യക്തിക്കെതിരെ നെഗറ്റീവായി സംസാരിക്കുമ്പോൾ, നമ്മുടെ ഉള്ളിലെ നെഗറ്റീവ് എനർജി അത്രയും കൂടുകയാണ്. അത് മാത്രമല്ല അവർ ആരും നമ്മുടെ, ചിന്തകളുടെ പോലും ഭാഗമാകാൻ അർഹിക്കുന്നില്ല. ഈ വളർന്നുവരുന്ന തലമുറ ഇതെല്ലാം എന്നാണ് പഠിക്കുന്നത്. പ്രതികാരം, പ്രണയം തുടങ്ങിയവ തലയ്ക്കു പിടിക്കുന്നു, കൊന്നു മരിക്കുന്നു. വല്ലാത്ത അവസ്ഥ ത
Post Your Comments