CinemaGeneralLatest NewsMollywoodNEWS

ഞാനില്ലാത്ത സീനിലും അവര്‍ എന്നെ സമര്‍ത്ഥമായി ഉപയോഗിച്ചു: സുരേഷ് ഗോപി ചിത്രത്തെക്കുറിച്ച് വിജയരാഘവന്‍

എന്റെ സീന്‍ വരുമ്പോള്‍ ഞാന്‍ തന്നെയാണ് അത് ഓടിച്ചിരിക്കുന്നത്

വാഹനത്തിനോടുള്ള തന്റെ താല്‍പര്യവും വരാനിരിക്കുന്ന പുതിയ സിനിമയെക്കുറിച്ചും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ് വിജയരാഘവന്‍

വിജയ രാഘവന്റെ വാക്കുകള്‍

വാഹനങ്ങള്‍ ഓടിക്കുക എന്നത് എനിക്ക് പണ്ടേ  താല്‍പര്യമുള്ള കാര്യമായിരുന്നു. ഇപ്പോള്‍ ഇറങ്ങുന്ന ഓട്ടോമാറ്റിക് വണ്ടികളോട് താല്‍പര്യമില്ല. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വാഹനം ഇന്നോവയാണ്. എന്‍റെ ഡ്രൈവിംഗ് പ്രാന്ത് സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന സിനിമയില്‍ ഞാന്‍ ലോറി ഡ്രൈവറായിട്ടാണ് അഭിനയിച്ചത്. അതില്‍ ഒരു സീനില്‍ സുരേഷ് ഗോപിക്കൊപ്പം പോകുന്ന ഒരു രംഗമുണ്ട്. ഞാന്‍ വണ്ടി ഓടിക്കുന്ന  രംഗമാണ്. എന്റെ സീന്‍ വരുമ്പോള്‍ ഞാന്‍ തന്നെയാണ് അത് ഓടിച്ചിരിക്കുന്നത്. പക്ഷേ ഞാന്‍ ഇല്ലാത്ത അതിലെ ഒരു സീനിലും സുരേഷ് ഗോപിക്കപ്പുറമിരുന്നു ഞാന്‍ അത് ഓടിക്കുന്നുണ്ട്. വാഹനം ഓടിക്കാന്‍ വന്ന ഡ്രൈവര്‍ക്ക് എന്തോ ഡ്രൈവ് ചെയ്യുന്നതില്‍ ബുദ്ധിമുട്ട്.അവിടെ വച്ച്  കുട്ടന്‍ തന്നെ ഓടിച്ചാല്‍ മതിയെന്ന് ഷാജി പറയുന്നുണ്ട്.

ഞാന്‍ ചെയ്യുന്ന പുതിയ സിനിമകള്‍ കുറേയുണ്ട്. ‘ആറാട്ട്’ ചെയ്തു കഴിഞ്ഞു. ‘കൊച്ചാള്‍’ എന്നൊരു സിനിമയുണ്ട്. സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ വരുന്നുണ്ട്. ദിലീപിന്റെ സഹോദരന്‍ ചെയ്യുന്ന തട്ടാശ്ശേരി കൂട്ടത്തിലും ഞാനുണ്ട്. നിവിന്‍ പോളി നായകനായ പടവെട്ടാണ് ഇനി തീര്‍ക്കാനുള്ള ഫിലിം’. നടന്‍ വിജയ രാഘവന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button