BollywoodGeneralLatest NewsNEWSSocial Media

പ്രപഞ്ചം എനിക്ക് തന്ന ഏറ്റവും മികച്ച സമ്മാനം: ഭർത്താവിന് പിറന്നാൾ ആശംസകളുമായി സോനം കപൂര്‍

ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സോനം കപൂര്‍

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിമാരിൽ ഒരാളാണ് സോനം കപൂർ. സോനം കപൂറിന്റെ വിവാഹവും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. വ്യവസായിയായ ആനന്ദ് അഹുജയാണ് സോനം കപൂറിന്റെ ഭര്‍ത്താവ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം സോനം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഭർത്താവിന്റെ ജന്മദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് സോനം കപൂർ.

എന്റെ ജീവിതത്തിലെ പ്രകാശത്തിന് സന്തോഷകരമായ ജന്മദിനാശംസകള്‍. പ്രപഞ്ചം എനിക്ക് തന്ന ഏറ്റവും മികച്ച സമ്മാനമാണ്, മികച്ച പങ്കാളിയാണ്, മികച്ച കാമുകനാണ്, മികച്ച സുഹൃത്താണ് നീ. നല്ല ദിവസവും വര്‍ഷവും ജീവിതവും നേരുന്നു പ്രിയപ്പെട്ടവനെ എന്നുമാണ് സോനം കപൂര്‍ എഴുതിയിരിക്കുന്നത്.

https://www.instagram.com/p/CR7BjPzF7mN/?utm_source=ig_web_copy_link

സോനം കപൂറും ആനന്ദ് അഹൂജയും 2018ലാണ് വിവാഹിതരായത്. ലണ്ടനില്‍ വെച്ച് ആദ്യമായി കണ്ട് അധികം വൈകാതെ തന്നെ പ്രണയം തിരിച്ചറിഞ്ഞുവെന്നാണ് സോനം കപൂര്‍ ഭര്‍ത്താവിനെ കുറിച്ച് ഒരിക്കല്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button