BollywoodGeneralLatest NewsMovie GossipsNEWSSocial Media

കുട്ടികളുടെ ചിത്രങ്ങൾ കൊടുക്കുന്നു, ക്രിമിനലായി ചിത്രീകരിക്കുന്നു: 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശില്‍പ ഷെട്ടി

മാധ്യമസ്ഥാപനങ്ങള്‍ മാപ്പ് പറയണമെന്നും ശിൽപ ഷെട്ടി ആവശ്യപ്പെട്ടു

മുംബൈ: അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി മാനനഷ്ടക്കേസുമായി ബോംബെ ഹൈക്കോടതിയില്‍. തന്റെ അന്തസ്സിന് കളങ്കം വരുന്ന രീതിയിൽ വാർത്തകൾ കൊടുക്കുന്നുവെന്നും, പ്രായ പൂർത്തിയാകാത്ത മക്കളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നും കാണിച്ചാണ് നടി പരാതി നൽകിയിരിക്കുന്നത്. അതിനാൽ തനിക്ക് 25 കോടി നഷ്ടപരിഹാരം നൽകണമെന്നും നടിയുടെ പരാതിയിൽ പറയുന്നു.

രാജ് കുന്ദ്ര അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ശില്‍പയെ ബന്ധപ്പെടുത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങള്‍ മാപ്പ് പറയണമെന്നും, ഇത്തരം ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് 25 കോടി നഷ്ടപരിഹാരം നൽകണമെന്നും ശില്പ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button