ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പുറത്തായ ബോക്സിങ് താരം മേരി കോമിന് പിന്തുണയുമായി നടി പ്രിയങ്ക ചോപ്ര. അൾട്ടിമേറ്റ് ചാമ്പ്യൻ എന്നാണ് മേരി കോമിനെ പ്രിയങ്ക വിശേപ്പിച്ചത്.
‘ഇതാണ് ആത്യന്തിക ചാമ്പ്യൻ. അഭിനിവേശത്തോടും അർപ്പണബോധത്തോടും കൂടി എങ്ങനെ ദൂരങ്ങളിൽ എത്താമെന്ന് നിങ്ങൾ ഞങ്ങൾക്ക് കാണിച്ചുതന്നു. നിങ്ങൾ ഞങ്ങൾക്ക് പ്രചോദനമാകുകയും അഭിമാനമാകുകയും ചെയ്യുന്നു’ എന്ന കുറിപ്പോടുകൂടിയാണ് പ്രിയങ്കയുടെ പ്രശംസ.
This is what the ultimate champion looks like…
Bravo @MangteC… you’ve shown us how to go the distance with passion and dedication. You inspire us and make us proud Every.Single.Time ?? #Legend pic.twitter.com/jXnoiUEznu
— PRIYANKA (@priyankachopra) July 29, 2021
മേരി കോമിന്റെ ജീവിതം ആസ്പദമാക്കി 2014 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മേരിയായി അഭിനയിച്ചത് പ്രിയങ്ക ചോപ്രയാണ്.
കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയയ്ക്കെതിരായ പ്രീ ക്വാർട്ടറിൽ ആവേശകരമായ പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് മത്സരിച്ചാണ് മേരി കോം പുറത്തായത്. 3–2നായിരുന്നു മേരി കോമിന്റെ തോൽവി.
Post Your Comments