തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് നെറ്റ്ഫ്ലിക്സ് ആന്തോളജിയായ നവരസ. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നതോടെ പ്രത്യേകിച്ച് മലയാളികള്‍ ആവേശത്തിലാണ്. നവരസയിലെ മലയാളി താരങ്ങളാണ് ഇതിന് കാരണം. പാര്‍വ്വതി തിരുവോത്ത്, രേവതി, മണികുട്ടന്‍, ഷംന കാസിം, രമ്യ നമ്പീശന്‍, നെടുമുടി വേണു എന്നീ താരങ്ങളും അണിനിരക്കുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതോടെ മണിക്കുട്ടനാണ് മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മലയാളി താരം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍തിരിക്കുന്ന ‘സമ്മര്‍ ഓഫ് 92’ എന്ന ലഘുചിത്രത്തിലാണ് മണിക്കുട്ടന്‍ എത്തുന്നത്. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് താരം. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
ആദ്യം സിനിമയിലേക്ക് വിളിച്ചപ്പോൾ ഞെട്ടി പോയെന്നും. ഇത്രയും വലിയ ഒരു സിനിമയോട് ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടന്നും മണിക്കുട്ടൻ പറയുന്നു. ഒമ്പത് രസങ്ങളില്‍ ഒന്നായ ഹാസ്യമാണ് താൻ അഭിനയിക്കുന്ന ചിത്രം കൈകാര്യം ചെയ്യുന്നത് എന്നും നടൻ പറഞ്ഞു.
മണിക്കുട്ടന്റെ വാക്കുകൾ:
‘നവരസ 9 കഥകളുള്ള ഒരു ആന്തോളജി ചിത്രമാണ്. അതില്‍ പ്രിയദര്‍ശന്‍ സര്‍ സംവിധാനം ചെയ്യുന്ന സമ്മര്‍ 92 എന്ന ചിത്രത്തിലാണ് ഞാന്‍ അഭിനയിക്കുന്നത്. ഒമ്പത് രസങ്ങളില്‍ ഒന്നായ ഹാസ്യമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. 2020 ഡിസംബറിലാണ് പ്രിയന്‍ സാറിന്റെ അസോസിയേറ്റായ അനി (സംവിധായകന്‍ അനി ഐവി ശശി) ഈ ചിത്രത്തിന്റെ കാര്യം പറഞ്ഞ് എന്നെ വിളിക്കുന്നത്. തമിഴ് ഇന്‍ഡസ്ട്രിയില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികളെ സഹായിക്കാനായി ചെയ്ത പ്രോജക്ടാണ് നവരസ. അതില്‍ പങ്കാളികളായവരെല്ലാം തന്നെ പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിന്റെ ഭാഗമായത്. അനിയുടെ കോള്‍ വന്നപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. വലിയൊരു പ്രോജക്ട് അതും മണിരത്‌നം സാറിന്റെ മേല്‍നോട്ടത്തില്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ടെക്‌നീഷ്യന്മാരും കലാകാരന്മാരും അണിയറയിലും ക്യാമറയ്ക്ക് മുന്നിലും ഒത്തു ചേരുന്ന ചിത്രം. അതിന്റെ ഒരു ഭാഗമാവുക എന്ന് പറയുന്നത് തന്നെ ഭാഗ്യമാണ്. ലോട്ടറി അടിച്ചു എന്നല്ല അതിനും മീതേയാണ്’.
Post Your Comments