GeneralKollywoodLatest NewsMollywoodNEWSSocial Media

സോഷ്യൽ മീഡിയയുടെ പുതിയ ഇരകൾ: മരിച്ചുവെന്ന വ്യജ പ്രചരണത്തോട് പ്രതികരിച്ച് ഷക്കീലയും ജനാർ​ദനനും

സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നും ജനാർദനൻ

സിനിമാ താരങ്ങൾ മരണപ്പെട്ടു എന്ന് തരത്തിൽ വ്യാജ പ്രചരണങ്ങളുമായി ചിലർ സോഷ്യൽ മീഡിയയിൽ രം​ഗത്തുവരാറുണ്ട്. യാതൊരു വസ്തുതയും ഇല്ലാത്ത ഇത്തരം വാർത്തകൾ താരങ്ങളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് പ്രചരിപ്പിക്കുന്നത്. ഇത്തവണ സോഷ്യൽ മീഡിയയുടെ ഇരകളാക്കപ്പെട്ടിരിക്കുന്നത് നടൻ ജനാർ​ദനനും നടി ഷക്കീലയുമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജനാർ​ദനൻ മരിച്ചുവെന്ന തരത്തിൽ നിരവധി വ്യാജ വാർത്തകളാണ് പ്രചരിച്ചിരുന്നത്. ഒടുവിൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ജനാർ​ദനൻ തന്നെ പ്രതികരണവുമായി നേരിട്ടെത്തി.

താന്‍ പൂര്‍ണ ആരോഗ്യവാനാണ്. സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നും ജനാർദനൻ പറഞ്ഞു. വ്യാജ വാർത്ത കാരണം സത്യാവസ്ഥ അറിയാതെ സിനിമ രം​ഗത്ത് നിന്ന് നിരവധി പേർ തന്നെ വിളിക്കുന്നുണ്ടെന്നും ജനാർദനൻ വ്യക്തമാക്കി. ജനാർദനന് പുറമെ അദ്ദേഹത്തിന്റെ ആരാധകരുടെ ഫേസ്ബുക്ക് പേജിലും വാർത്ത വ്യാജമാണെന്ന വിവിരം പോസ്റ്റ് ചെയ്തിരുന്നു. നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷയും സംഭവത്തിൽ പ്രതികരണം അറിയിച്ചിരുന്നു.

https://www.facebook.com/ActorJanardanan/posts/3124838234439008

നിലവിൽ സിനിമാ തിരക്കുകൾ ഇല്ലാതെ ചെന്നൈയിൽ താമസിച്ച് വരികയാണ് ഷക്കീല. കഴിഞ്ഞ ദിവസം ഷക്കീല മരിച്ചുവെന്ന തരത്തിലുള്ള പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നടന്നിരുന്നു. തുടർന്ന് നദിയും പ്രതികരണവുമായി എത്തിയിരുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താന്‍ മരിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഷക്കീല അറിയിച്ചത്.

‘ഞാന്‍ വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് കഴിയുന്നത്. കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദി. ആരോ എന്നേക്കുറിച്ച് ഒരു വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തു. സംഭവമറിഞ്ഞുടനെ നിരവധി പേരാണ് സത്യാവസ്ഥ അറിയാന്‍ എന്നെ വിളിച്ചത്. എന്തായാലും ആ വാര്‍ത്ത നല്‍കിയ വ്യക്തിയ്ക്ക് ഇപ്പോള്‍ ഞാന്‍ നന്ദി പറയുന്നു. കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാവരും വീണ്ടും എന്നെക്കുറിച്ച് ഓര്‍ത്തത്,’ ഷക്കീല പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button