തിരുവനന്തപുരം: അഫ്ഗാന് ഹാസ്യനടന് നസര്‍ മുഹമ്മദിനെ താലിബാന് ഭീകരര്‍ ക്രൂരമായി വധിച്ച സംഭവത്തില്‍ കേരളത്തിലെ സാംസ്കാരിക പ്രവർത്തകർ മൗനം പാലിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. ഇസ്ലാമിക തീവ്രവാദികളായ താലിബാന് ഒരു കലാകാരനെ മൃഗീയമായി പീഡിപ്പിച്ച് തൂക്കി കൊന്നിട്ട് 24 മണിക്കൂറില്‍ അധികമായെന്നും ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികള്‍ക്കെതിരെ ലോകം മുഴുവന്‍ പ്രതികരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഉളുപ്പുണ്ടെങ്കിൽ മാത്രം പ്രതികരിക്കു സാസ്കാരിക കേരളമേ എന്നും ഇങ്ങനെ വണ്‍സൈഡ് മനുഷ്യസ്നേഹികളായി മനുഷ്യസ്നേഹത്തിലും വിഭാഗീയത കലര്‍ത്താതിരിക്കൂ എന്നും ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഇസ്ലാമിക തീവ്രവാദികളായ താലിബാൻ ഒരു കലാകാരനെ മൃഗിയമായി പീഡിപ്പിച്ച് തുക്കി കൊന്നിട്ട് 24 മണിക്കൂറിൽ അധികമായി..ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികൾ…ലോകം മുഴുവൻ പ്രതികരിച്ചു കഴിഞ്ഞു …പ്രതികരിക്കു സാസംകാരിക കേരളമേ…ഇങ്ങിനെ വൺസൈഡ് മനുഷ്യസ്നേഹികളായി മനുഷ്യസ്നേഹത്തിലും വിഭാഗീയത കലർത്താതിരിക്കു…ശങ്കരാടി ചേട്ടൻ പറഞ്ഞതു പോലെ “ഇച്ചിരി ഉളുപ്പ്”ബാക്കിയുണ്ടെങ്കിൽ മാത്രം.
Post Your Comments