അനുരാഗ് കശ്യപിന്റെ ആന്തോളജി ചിത്രമായ ‘ഗോസ്റ്റ് സ്റ്റോറീസ്’ ചിത്രത്തിനെതിരെ പരാതി. ഗർഭം അലസിയതിന് ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ചിത്രത്തിലെ ദൃശ്യത്തിനെതിരെയാണ് പരാതി. ചിത്രം പ്രദർശിപ്പിക്കരുത് എന്ന് കാണിച്ചാണ് നെറ്റ്ഫ്ലിക്സിന് പരാതി ലഭിച്ചിരിക്കുന്നത്.
‘ചിത്രത്തിന്റെ കഥക്ക് ഈ സീൻ ആവശ്യമില്ല. നിർമാതാക്കൾ അത്തരമൊരു സീൻ കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഗർഭം അലസലിന്റെ ആഘാതത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് ഒരു മുന്നറിയിപ്പ് നൽകണം’ എന്നാണ് പരാതിയിൽ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ ഐ.ടി നിയമപ്രകാരം പരാതി രജിസ്റ്റർ ചെയ്തു. നാലു ഹൊറർ ചിത്രങ്ങളാണ് ഗോസ്റ്റ് സ്റ്റോറീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനുരാഗ് കശ്യപിനെ കൂടാതെ സോയ അക്തർ, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവരുടെ ചിത്രങ്ങളുമുണ്ട്.
2020 ജനുവരി ഒന്നിനാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ശോഭിത ധൂളിപാലയാണ് ചിത്രത്തിലെ പ്രധാന താരം.
Post Your Comments