നടി എമി ജാക്സണും ഭാവിവരനും പങ്കാളിയുമായ ജോര്‍ജുമായി പിരിയുന്നുവെന്ന് റിപ്പോർട്ടുകൾ. ജോർജുമൊത്തുള്ള ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തതാണ് ഇരുവരും വേർപിരിയുന്നുവെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ കാരണമായത്.
വർഷങ്ങളോളം പ്രണയത്തിലായിരുന്ന എമിയും ജോർജും 2019ൽ വിവാഹനിശ്ചയം ചെയ്തിരുന്നു. അതേ വർഷം തന്നെ ഇവർക്കൊരു ആൺകുഞ്ഞും ജനിച്ചു. കുഞ്ഞ് ജനിച്ചപ്പോൾ ജോർജിനൊപ്പമുള്ള ഒരു ചിത്രവും നടി പങ്കുവെച്ചിരുന്നു. ഈ ചിത്രവും നീക്കം ചെയ്തിട്ടുണ്ട്.
എ.എല്‍. വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ആമിയുടെ സിനിമാ അരങ്ങേറ്റം. ശങ്കര്‍ സംവിധാനം ചെയ്ത 2.0ലാണ് ആമി അവസാനമായി അഭിനയിച്ചത്.
Post Your Comments