ഞങ്ങൾ പരസ്പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു: അനിൽ മുരളിയുടെ ഓർമയിൽ ശ്വേത മേനോൻ

അനില്‍ മുരളി തന്റെ സഹോദരനായിരുന്നുവെന്നും, ഒരുപാട് മിസ് ചെയ്യുന്നുവെന്നും ശ്വേത

മലയാളി പ്രേഷകരുടെ പ്രിയ നടൻ അനില്‍ മുരളി ഓര്‍മയായിട്ട് ഒരു വര്‍ഷം തികയുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമ്മ ദിനത്തിൽ നടി ശ്വേത മേനോൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അനിലുമായി സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നുവെന്ന് ശ്വേത പറയുന്നു. അദ്ദേഹം തന്റെ സഹോദരനായിരുന്നുവെന്നും, ഒരുപാട് മിസ് ചെയ്യുന്നുവെന്നും ശ്വേത തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

‘അനിയേട്ടന്‍ പോയിട്ട് ഒരു വര്‍ഷമായി. ഒരുപാട് അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു. എന്റെ സഹോദരനാണ്. ഞങ്ങള്‍ പരസ്പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു’ ശ്വേതാ മേനോന്‍ പറഞ്ഞു.

വില്ലൻ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും ശ്രദ്ധേയനായ താരമാണ് അനില്‍ മുരളി. ‘കന്യാകുമാരിയില്‍ ഒരു കവിത’ എന്ന സിനിമയിലൂടെ 1993ലാണ് അനില്‍ മുരളി വെള്ളിത്തിരിയിലെത്തിയത്. ‘ദൈവത്തിന്റെ വികൃതികള്‍’ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാണിക്യകല്ല്, ബാബാ കല്യാണി, നസ്രാണി, പുതിയമുഖം തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ സിനിമകള്‍.

Share
Leave a Comment