BollywoodGeneralLatest NewsNEWSSocial Media

നിങ്ങളല്ലെ എന്നോട് രാഷ്ട്രീയത്തില്‍ തലയിടണ്ട എന്ന് പറഞ്ഞത്, അപ്പോൾ ഇതോ: ജാവേദ് അക്തറിനോടും ഭാര്യയോടും കങ്കണ

നിങ്ങളുടെ രാഷ്ട്രീയം രാഷ്ട്രീയവും, എന്റെ രാഷ്ട്രീയം അജണ്ടയും ആവുന്നത് എങ്ങനെയാണെന്നായിരുന്നു കങ്കണയുടെ ചോദ്യം

ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറും ഭാര്യയും നടിയുമായ ഷബാന അസ്മിയേയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തിയതില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. നിങ്ങളുടെ രാഷ്ട്രീയം രാഷ്ട്രീയവും, എന്റെ രാഷ്ട്രീയം അജണ്ടയും ആവുന്നത് എങ്ങനെയാണെന്നായിരുന്നു കങ്കണയുടെ ചോദ്യം.

ജാവേദ് അക്തറിനോട് മാത്രമല്ല ഷബാന അസ്മിയോടും കങ്കണ ഇതേ കാര്യം ചോദിക്കുന്നുണ്ട്. ‘നിങ്ങളല്ലെ എന്നോട് രാഷ്ട്രീയത്തില്‍ തലയിടണ്ട, അഭിനയത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ പറഞ്ഞത്’ എന്നാണ് കങ്കണ ഷബാന അസ്മിയോട് ചോദിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മമത ബാനര്‍ജി ഡല്‍ഹിയില്‍ വെച്ച് ജാവേദ് അക്തറിനെയും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഷബാന അസ്മിയേയും കണ്ടത്.

shortlink

Related Articles

Post Your Comments


Back to top button