GeneralLatest NewsMollywoodMovie GossipsNEWS

ധീരനാക്കി കൊണ്ടുവരാം എന്ന് പറഞ്ഞ് ബാറിലേക്ക് കൊണ്ടുപോയ എന്നെ ലാൽ പിന്നെ പൊക്കിക്കൊണ്ട് വരുവാരുന്നു: സുരേഷ് ഗോപി

ആണുങ്ങളല്ലേ എന്ന് പറഞ്ഞു സിദ്ധിക്കും ലാലും എന്നെ ഒരു ബാറിൽ കൊണ്ടുപോയി ഒരു ഗ്ലാസ് ബിയർ വാങ്ങി തന്നുവെന്ന് സുരേഷ് ഗോപി

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടു നിന്ന താരം ഗംഭീര തിരിച്ചുവരവാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. സുരേഷ് ഗോപിയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. നിതിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍, ജോഷി ചിത്രം പാപ്പന്‍, ഒറ്റക്കൊമ്പന്‍ എന്നിങ്ങനെ സുരേഷ് ഗോപിയുടെ മാസ് ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത സിനിമ ചിരിമ എന്ന പരിപാടിയിൽ സുരേഷ് ഗോപി പറഞ്ഞ രസകരമായ പഴയ അനുഭവമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

ഒരിക്കൽ തന്റെ മനസിന് ദുഃഖം ഉണ്ടാക്കുന്ന ഒരു സംഭവം ഉണ്ടായപ്പോൾ സംവിധായകന്മാരായ സിദ്ധിഖും ലാലും അത് മാറ്റാനായി തന്നെ ബാറിലേക്ക് കൊണ്ട് പോയെന്ന് സുരേഷ് ഗോപി പറയുന്നു. തന്നെ ധീരനാക്കാം എന്ന് പറഞ്ഞാണ് അവർ കൊണ്ടുപോയത്. എന്നാൽ ഒടുവിൽ അവർ തന്നെ എന്നെ പൊക്കിക്കൊണ്ട് വരേണ്ടി വന്നുവെന്ന് സുരേഷ് ഗോപി പറയുന്നു.

സുരേഷ് ഗോപിയുടെ വാക്കുകൾ:

സിദ്ധിഖും ലാലും പണ്ട് തന്റെ മനസിന്റെ ദുഃഖം മാറ്റാൻ ആലപ്പുഴയിലെ ഒരു ബാറിൽ കൊണ്ടുപോയി തനിക്കൊരു ഗ്ലാസ് ബിയർ വാങ്ങി തന്നു. അന്ന് മനസിന് എന്തോ വിഷമം ഉണ്ടായിരുന്നു. ഞാൻ പെട്ടെന്ന് ട്സപ് ആകുന്ന ആളാണ്. അപ്പോൾ, ഇങ്ങനെ ആയാൽ പറ്റില്ല ആണുങ്ങളല്ലേ എന്ന് പറഞ്ഞു സിദ്ധിക്കും ലാലും എന്നെ ഒരു ബാറിൽ കൊണ്ടുപോയി ഒരു ഗ്ലാസ് ബിയർ വാങ്ങി തന്നു. ഞാൻ ഇതൊന്നും കഴിക്കില്ല എന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷെ എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞു ലാൽ നിർബന്ധിച്ചു. ഒരു മഗ് ബിയർ കഴിച്ചു എന്നെ ധീരനാക്കി കൊണ്ടുവരാം എന്ന് വിചാരിച്ച ഇവർ തന്നെ എന്നെ എടുത്തുകൊണ്ട് പോകേണ്ടി വന്നു,’ സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button