തെന്നിന്ത്യന്‍ സിനിമയില്‍ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന നടിയാണ് പൂജ ഹെഗ്ഡെ. അല്ലു അര്ജുന് ചിത്രം അല വൈകുന്ദപുരംലോയുടെ വിജയമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായത്. തമിഴ് ചിത്രം മുഖംമൂടിയിലൂടെ അരങ്ങേറിയ പൂജ തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പിന്നീട് കൂടുതല്‍ സജീവമായത്. ഇന്ന് തെന്നിന്ത്യന്‍ സിനിമയിൽ തന്നെ ഏറ്റവും തിരക്കുള്ള നടിയാണ് പൂജ. ഒരു ഇടവേള എടുക്കാതെ ഒരു സിനിമയുടെ സെറ്റില്‍ നിന്നും മറ്റൊരു സിനിമ സെറ്റിലേക്ക് നിരന്തരം യാത്രകളിലാണ് പൂജ. ഇക്കഴിഞ്ഞ ആഴ്ചകളില്‍ ‘മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍’, ‘രാധേ ശ്യാം’ എന്നീ തെലുങ്ക് ചിത്രങ്ങളുടെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലായിരുന്നു നടി. ഇപ്പോഴിതാ നെല്‍സണ്‍ വിജയ്യെ നായകനാക്കി ഒരുക്കുന്ന ബീസ്റ്റിന്റെ ചിത്രീകരണത്തിനായി പൂജ ചെന്നൈയിലേക്ക് വൈകാതെ എത്തും എന്ന വിവരമാണ് പുറത്തു വരുന്നത്.
അടുത്തിടെ ബീസ്റ്റ് എന്ന വിജയ് സിനിമയുടെ ഹ്രസ്വ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതും ചെന്നൈയില്‍ തന്നെയായിരുന്നു. വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് വിജയ്യും സംഘവും ചെന്നൈയിലേക്ക് തിരിച്ചെത്തിയത്. ഇനിയിപ്പോള്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ബീസ്റ്റിന്റെ ഷെഡ്യൂളില്‍ അഭിനയിക്കാൻ പൂജ ഹെഗ്ഡെ എത്തുമെന്നതാണ് റിപ്പോര്‍ട്ട്.
രണ്‍വീര്‍ സിംഗിനൊപ്പം സര്‍ക്കസ്, പ്രഭാസിന്റെ നായികയായി രാധേ ശ്യാം, ചിരഞ്ജീവി ചിത്രമായ ആചാര്യ തുടങ്ങി ഒട്ടേറെ സിനിമകള്‍ പൂജ ഹെഗ്ഡെയായുടേതായി പൂര്‍ത്തിയാകാനുണ്ട്.
Post Your Comments