BollywoodGeneralLatest NewsMovie GossipsNEWS

എനിക്ക് അദ്ദേഹത്തോടൊപ്പം എപ്പോഴും ഉണ്ടാവണം: റിയാലിറ്റി ഷോയിൽ നിന്ന് പിന്മാറി നേ​ഹ കക്കർ

തിരക്കുകളിൽ നിന്നും ഇടവേളയെടുത്ത് ഭർത്താവിനൊപ്പം കുറേയേറെ സമയം ചിലവഴിക്കണം എന്നാണ് നേഹയുടെ ആ​ഗ്രഹം എന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്

മുംബൈ: ബോളിവുഡ് പ്രേഷകരുടെ പ്രിയ ഗായികയാണ് നേഹ കക്കർ. ​റിയാലിറ്റി ഷോയിൽ വിധികർത്താവായും നേ​ഹ കക്കർ എത്താറുണ്ട്. എന്നാൽ ഇപ്പോഴിതാ മൂന്നു സീസണുകളിലായി തുടർച്ചയായി ഇന്ത്യൻ ഐഡലിന്റെ വിധി കർത്താവായ തുടർന്ന നേ​ഹ കക്കർ ഷോയിൽ നിന്ന് പിന്മാറുകയാണെന്ന വിവരമാണ് പുറത്തു വരുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് പിന്മാറുന്നതെന്ന് നേഹ പറയുന്നു.

ഭർത്താവ് രോഹൻപ്രീത് സിങ്ങിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാൻ വേണ്ടിയാണ് റിയാലിറ്റി ഷോയിൽ നിന്നു വിട്ടു നിൽക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് റിയാലിറ്റി ഷോയുടെ ഷൂട്ടിങ് മുംബൈയിൽ നിന്ന് ധമനിലേക്ക് മാറ്റിയതു മുതൽ നേഹയ്ക്ക് പകരം സഹോദരിയും ​ഗായികയുമായ സോനു കക്കറാണ് വിധികർത്താവായി എത്തുന്നത്. എന്നാൽ മുംബൈയിലേക്ക് ഷോ തിരിച്ചെത്തിയതിന് ശേഷവും താരം മടങ്ങിവന്നിട്ടില്ല. അതോടെയാണ് നേഹ ഷോയിൽ പിന്മാറിയതായി റിപ്പോർട്ടുകൾ വരുന്നത്.

സോനു കക്കർ പരിപാടിയുടെ വിധികര്‍ത്താവായി തുടരുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇത്രയും കാലം കഠിനാധ്വാനം ചെയ്തു. ജീവിതത്തില്‍ പലതും നേടി. ഇനി തിരക്കുകളിൽ നിന്നും ഇടവേളയെടുത്ത് ഭർത്താവിനൊപ്പം കുറേയേറെ സമയം ചിലവഴിക്കണം എന്നാണ് നേഹയുടെ ആ​ഗ്രഹം എന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ നേഹ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button