GeneralLatest NewsMollywoodNEWS

നടിയെ ആക്രമിച്ച കേസ് : വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് നാളെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്

കോടതി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്. നാളെ കോടതിയില്‍ ഹാജരാക്കാനാണ് എറണാകുളം ജില്ലാ പൊലീസ് സൂപ്രണ്ടിന് വിചാരണക്കോടതിയുടെ നിര്‍ദേശം. തുടര്‍ച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് ആണ് നടപടി.

read also: മന്ത്രിയെ കുടുക്കിയ സുന്ദരിയും മാന്ത്രിക കണ്ണടയും: പൊട്ടിചിരിപ്പിച്ച് നെടുമുടി വേണുവും ഇന്നസെന്റും, വീഡിയോ

കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു വിചാരണ നടപടികള്‍ക്കായി കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല. ഇതേത്തുടര്‍ന്ന് കോടതി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും വിഷ്ണു ഹാജരായില്ല.

ദിലീപില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ജയില്‍ നിന്ന് അയച്ച കത്ത് എഴുതിയത് വിഷ്ണുവായിരുന്നു. ഈ കേസിൽ മാപ്പു സാക്ഷിയാണ് വിഷ്ണു

shortlink

Related Articles

Post Your Comments


Back to top button