പ്രശസ്ത ടെന്നീസ് താരങ്ങളായ സെറീന വില്യംസിന്റെയും വീനസ് വില്യംസിന്റെയും അച്ഛൻ റിച്ചാർഡിന്റെ ജീവിതം സിനിമയാക്കുന്നു. ‘കിങ് റിച്ചാർഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. റെയ്നാൾഡോ മാർകസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിൽ സ്മിത്ത് ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മക്കളെ ടെന്നിസ് താരങ്ങളാക്കാൻ ഇറങ്ങിത്തിരിച്ച റിച്ചാർഡ് വില്യംസിന്റെ പ്രഖ്യാപനത്തെ പരിഹാസത്തോടെ കണ്ടവർ ഒട്ടേറെയുണ്ടായിരുന്നു. എന്നാൽ പിന്നീട് സെറീനയും വീനസും അച്ഛന്റെ സ്വപ്നങ്ങൾ ഒന്നൊന്നായി സാക്ഷാത്കരിക്കുന്നതാണ് കണ്ടത്. ഇതെല്ലം കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വീനസ് വില്യംസ് ആയി സാനിയ സിഡ്നിയും സെറീനയായി ഡെമി സിംഗിൾടണ്ണും എത്തുന്നു. സെറീന–വീനസ് സഹോദരിമാരുടെ അമ്മയായ ബ്രാൻഡി പ്രൈസിനെ അവതരിപ്പിക്കുന്നത് ഓൻജാന്യു എല്ലിസ് ആണ്. ചിത്രം നവംബർ 19ന് റിലീസ് ചെയ്യും.
Post Your Comments