GeneralLatest NewsMollywoodNEWSSocial Media

ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നെങ്കിൽ: അമ്മയുടെ ഓർമ്മകളുമായി കെ എസ് ചിത്ര

26 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അമ്മയുടെ ഓര്‍മകള്‍ ഒരിക്കലും മായുന്നില്ല കെ എസ് ചിത്ര പറയുന്നു

പ്രേഷകരുടെ പ്രിയ ഗായികയാണ് കെ എസ് ചിത്ര. കഴിഞ്ഞ ദിവസമായിരുന്നു ചിത്രയുടെ ജന്മദിനം. നിരവധിപേരാണ് ചിത്രയ്ക്ക് ആശംസകളുമായെത്തിയത്. ഇപ്പോഴിതാ അമ്മയുടെ ഓർമ്മ ദിനത്തിൽ വികാരഭരിതമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ചിത്ര.

ഇപ്പോഴും അമ്മ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നെങ്കില്‍ ഓരോ നിമിഷവും മനോഹരമായേനെയെന്ന് കെ എസ് ചിത്ര പറയുന്നു. 26 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അമ്മയുടെ ഓര്‍മകള്‍ ഒരിക്കലും മായുന്നില്ല. മിസ് ചെയ്യുന്നു മമ്മി എന്നും കെ എസ് ചിത്ര കുറിച്ചു.

https://www.instagram.com/p/CR5Wsrgncc7/?utm_source=ig_web_copy_link

സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്‍ണൻ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകളാണ് കെ എസ് ചിത്ര.

 

shortlink

Related Articles

Post Your Comments


Back to top button