ഡോക്യുമെന്ററി സംവിധായികയായി ജോലി ചെയ്തിരുന്ന സമയത്ത് നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് എഴുത്തുകാരിയും ദേശിയ പുരസ്കാര ജേതാവുമായ തൃഷ ദാസ്. അക്കാലത്ത് അത് വളരെ സാധാരണമായിരുന്നെന്നും , മീടൂ മൂവ്മെന്റിലൂടെ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ കുറക്കാൻ സാധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
തൃഷ ദാസിന്റെ വാക്കുകൾ:
‘ഡോക്യുമെന്ററി സംവിധായികയായി ജോലി ചെയ്തിരുന്ന സമയത്ത് ഞാൻ പല തവണ ലൈംഗിക അതിക്രമണത്തിന് ഇരയായി. അന്ന് തൊഴിലിടത്തിൽ അത് വളരെ സാധാരണമായിരുന്നു. അങ്ങനെ സംഭവിച്ചാൽ സ്ത്രീകൾ തന്നെ ആശ്വാസത്തിനും പിന്തുണയുമായി കൂടെയുണ്ടാകുമായിരുന്നു. അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതിനാൽ ആർക്കും അവരുടെ കഥ പങ്കുവെക്കാനാവില്ലായിരുന്നു. അത്തരം ചൂഷണങ്ങൾ നേരിട്ട് നിശബ്ദത പാലിക്കുക എന്നു പറയുന്നത് അന്ന് വളരെ സാധാരണയായിരുന്നു. പുരുഷന്മാർക്ക് അതിനെത്തുടർന്നുണ്ടാകുന്ന അനന്തരഫലത്തെക്കുറിച്ച് പേടിയുമുണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയും തൊഴിലിടത്തിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള തുടർച്ചയായ ചർച്ചകളും മീടൂ മൂവ്മെന്റുമാണ് മാറ്റങ്ങൾക്ക് കാരണമായത്. ഇത് സ്ത്രീകളെ ശാക്തീകരിക്കുന്നതാണ്. ഈ മുന്നേറ്റത്തെ രാഷ്ട്രീയവൽക്കരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്’- തൃഷ പറഞ്ഞു.
എന്നാൽ തന്നെ പീഡനത്തിന് ഇരയാക്കിയവരെക്കുറിച്ച് തുറന്നു പറയാൻ അവർ തയാറായില്ല. അവരാരും പ്രശസ്തരല്ലെന്നും അവരുമായി തനിക്കു കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ലെന്നുമാണ് തൃഷ പറഞ്ഞത്. ദേശിയ അവാർഡ് നേടിയിട്ടുള്ള ഡോക്യുമെന്ററി സംവിധായികയാണ് തൃഷ.
Post Your Comments