പ്രണയവുമായി ബന്ധപ്പെട്ടു മലയാളികള്‍ പൊതുവേ ഉപയോഗിക്കുന്ന ക്ലീഷേ പ്രയോഗമാണ് ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’. ചില സിനിമകളിലും അത്തരം പ്രയോഗങ്ങള്‍ കടന്നു വരാറുണ്ട്. പക്ഷേ അങ്ങനെയൊരു പറച്ചിലിന് താന്‍ എതിരാണെന്നും ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്ന് പറയുമ്പോള്‍ അത് ക്രഷ് മാത്രമാണെന്നും ലവ് ആകില്ലെന്നും തന്റെ അനുഭവം പങ്കുവച്ചു കൊണ്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കവേ നമിത പറയുന്നു.
‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്ന കാര്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെയൊക്കെ ഉണ്ടാകുമോ? എന്ന് ചിന്തിക്കാറുണ്ട്. ഒരാളെ കണ്ടു ഇഷ്ടം തോന്നിയിട്ട് അയാള്‍ വാ തുറക്കുന്നത് മൊത്തം പൊട്ടത്തരം ആണേല്‍ എല്ലാം പോയില്ലേ. നമ്മുടെ ക്രഷ് അവിടെ തീരും. ഒരാളെ കണ്ടത് കൊണ്ട് ഇഷ്ടം വരില്ല. അയാളുടെ പെരുമാറ്റ രീതിയാണ് പ്രധാനം. അങ്ങനെ ആകര്‍ഷിക്കുമ്പോഴാണ് ലവ് ഉണ്ടാകുന്നത്. എനിക്ക് ഒരാളോട് ഇഷ്ടമാണെന്ന് തോന്നിയാല്‍ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്ന് മുഖത്ത് നോക്കി പറയും. അതിനു മടി കാണിക്കില്ല. പ്രണയം അല്ലാതെ ക്രഷ് തോന്നിയിട്ടുണ്ട്. ഒന്‍പതില്‍ പഠിക്കുമ്പോള്‍ ചില ചെക്കന്മാരോട് അങ്ങനെ തോന്നും. ഫോട്ടോയൊക്കെ കണ്ടു ക്രഷ് തോന്നിയിട്ടുണ്ട്. പക്ഷേ അതൊക്കെ ഒരാഴ്ച കഴിയുമ്പോള്‍ പോയി കിട്ടും. സ്നേഹ ബന്ധം നിലനില്‍ക്കുന്നത് മനസ്സ് കൊണ്ടുള്ള അടുപ്പമാണ്’. നമിത പ്രമോദ് പറയുന്നു.
Post Your Comments