മലയാള സിനിമയുടെ താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രങ്ങള്‍ ഇന്ന് വിരളമാണ്. എന്നാല്‍ വര്‍ഷത്തില്‍ അഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ കാലമുണ്ടായിരുന്നു. 25 ഓളം സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
അത്തരത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് 1998 -ൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ്. വലിയൊരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും മുഴുനീള കഥാപാത്രങ്ങളായി മത്സരിച്ചഭിനയിച്ച ചിത്രം. ഫാസിലാണ് സംവിധായകന്‍. ബോളിവുഡ് നടി ജൂഹി ചൗളയാൻ നായിക. ഇന്നസെന്റ്, നെടുമുടിവേണു, ശാമിലി, കുഞ്ചാക്കോ ബോബന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു . ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടയിൽ രസകരമായ ഒരു അനുഭവം പങ്കുവെച്ച ക്യാമറാമാൻ വേണുവിന്റെ വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
മോഹൻലാലിനൊപ്പം ഒരു വെളുപ്പാൻ കാലത്ത് ഓരോ കഥകൾ പറഞ്ഞു നിൽക്കുകയാണ്, പെട്ടെന്ന് ലാൽ ഒരു കാഴ്ച തന്നെ ചൂണ്ടികാച്ചു. അവിടേക്ക് നോക്കിയ ഞാൻ കണ്ടത് മമ്മൂട്ടിയുടെ കൈയ്യും പിടിച്ച് വരുന്ന കുഞ്ഞു ദുൽഖറിനെയാണ്. പെട്ടെന്ന് ‘മോഹൻലാൽ കൈ കൊണ്ട് ഒരു സിനിമാഫ്രെയിം ഉണ്ടാക്കി അച്ഛനെയും മകനെയും അതിനുള്ളില്‍ കംപോസ് ചെയ്തിട്ട് എന്നോട് ചോദിച്ചു അണ്ണാച്ചി ‘ലയണ്‍ കിങ്’ സിനിമ കണ്ടായിരുന്നോ’ എന്ന്, ഞാൻ കണ്ടിരുന്നുവെന്നും പറഞ്ഞുവെന്ന് വേണു പറയുന്നു
‘ലയണ്‍ കിങ്’ എന്ന ഹോളിവുഡ് ചിത്രത്തിൽ , ഒരു രാത്രി അനന്തമായ ആഫ്രിക്കന്‍ ആകാശത്തെ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങള്‍ക്കുകീഴില്‍ മുഫാസ മകന് ജിവിതത്തിലെ അന്തര്‍ധാരകളുടെ സങ്കീര്‍ണതകള്‍ പറഞ്ഞു കൊടുക്കുന്നു. അച്ഛന്റെ ആ വാക്കുകള്‍ സിംബായുടെ കാഴ്ചപ്പാടുകളെ എങ്ങനെ സ്വാധീനിച്ചു എന്നും, അടുത്ത രാജാവാകാന്‍ എങ്ങനെ സഹായിച്ചു എന്നതുമാണ് കഥയിലെ പ്രധാന ഘടകം. ഇതിനെ ഉദാഹരണമാക്കിയായിരുന്നു മോഹൻലാൽ മമ്മൂട്ടിയെയും ദുൽഖറിനെയും കുറിച്ച് അന്ന് പറഞ്ഞത്.
വേണുവിന്റെ വാക്കുകൾ:
‘എത്ര വൈകി ഉറങ്ങിയാലും നേരത്തെ എഴുന്നേല്‍ക്കുന്ന ശീലക്കാരനാണ് ലാല്‍. എന്നാല്‍ മമ്മൂട്ടിക്ക് അങ്ങനെയൊരു പതിവ് തീരെയില്ല. ഒരു ദിവസം രാവിലെ ഉണര്‍ന്നു പുറത്തിറങ്ങിയപ്പോള്‍ ഒറ്റക്ക് തണുപ്പും ആസ്വദിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് കണ്ടത്. ലാലും ഞാനും വെറുതേ അതുമിതും പറഞ്ഞു നിന്നു. പെട്ടെന്ന് ലാല്‍ ഒരു വശത്തേക്ക് നോക്കി ‘ഒയ്യോ, അതുകണ്ടോ’ എന്നു പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ കണ്ടത്, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുള്ള ഒരു കാഴ്ചയാണ്. ദൂരെ പ്രഭാതത്തിന്റെ ആദ്യ വെളിച്ചത്തില്‍ മരങ്ങള്‍ക്കിടയിലെ ഇളംമഞ്ഞിലൂടെ, ഗൗരവത്തില്‍ മമ്മൂട്ടി നടന്നുവരുന്നു; കുടെ കുഞ്ഞു ദുല്‍ഖര്‍ സല്‍മാനും. അകലെക്കണ്ട മലനിരകള്‍ ചൂണ്ടിക്കാട്ടി മമ്മൂട്ടി മകന് എന്തോ പറഞ്ഞു കൊടുക്കുന്നു. വാപ്പച്ചി പറയുന്നത് ശ്രദ്ധിച്ചുകേട്ട് ദുല്‍ഖര്‍ സല്‍മാനും നടക്കുന്നു. മോഹന്‍ലാല്‍ കൈ കൊണ്ട് ഒരു സിനിമാഫ്രെയിം ഉണ്ടാക്കി അച്ഛനെയും മകനെയും അതിനുള്ളില്‍ കംപോസ് ചെയ്ത് ആ കാഴ്ച ഒന്നാസ്വദിച്ചിട്ട് എന്നോട് ചോദിച്ചു – അണ്ണാച്ചി ‘ലയണ്‍ കിങ്’ സിനിമ കണ്ടായിരുന്നോ എന്ന്. ആ സിനിമ നേരത്തേ കണ്ടതാണെന്ന് ഞാനും പറഞ്ഞു’.
കടപ്പാട്- ട്രൂ കോപ്പി തിങ്ക്
Post Your Comments