വിശാലിനെ നായകനാക്കി ശരവണന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലനായെത്തുന്നത് മലയാളികളുടെ പ്രിയ നടൻ ബാബുരാജാണ്. ഹൈദരാബാദിലെ ഷൂട്ടിങ്ങ് പൂർത്തീകരിച്ചുവെന്നും ഇനി ചെന്നൈയിലേക്ക് പോകുകയാണെന്നും പറഞ്ഞ് ബാബുരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ എല്ലാവർക്കും അറിയേണ്ടത് ഷൂട്ടിങ്ങിനിടയിൽ ബാബുരാജ് ഇടിച്ച് പരിക്കേറ്റ വിശാലിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചായിരുന്നു. അത്തരത്തിൽ നിരവധി കമന്റുകളാണ് വന്നത്. ആരാധകരുടെ ചോദ്യങ്ങൾക്ക് എല്ലാം ബാബുരാജ് മറുപടിയും നൽകി.
വിശാലിന്റെ പരുക്ക് മാറിയോ എന്ന ചോദ്യത്തിന്, ‘പരുക്ക് മാറിയിട്ടില്ല ….ആശാന് നല്ല പുറം വേദന ഉണ്ട്’ എന്നായിരുന്നു ബാബുരാജിന്റെ മറുപടി. രണ്ട് ദിവസം വിശാൽ വിശ്രമത്തിലായിരുന്നുവെന്നും ഹൈദരാബാദുള്ള സിനിമയുടെ ഷെഡ്യൂൾ അവസാനിച്ചെന്നും ബാബുരാജ് പറഞ്ഞു.
ബാബുരാജുമായുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയിലാണ് വിശാലിന്റെ തോളെല്ലിന് പരിക്കേറ്റത്.
ചിത്രത്തില്‍ തെലുങ്കു താരം ഡിംപിള്‍ ഹയതിയാണ് നായിക. ഏപ്രിലിലാണ് ചിത്രം പ്രഖ്യാപിച്ചത്. റാമൂജി റാവു ഫിലിം സിറ്റിയാണ് പ്രധാന ലൊക്കേഷന്‍.
ഇതിന് മുമ്പ് അജിത്ത് നായകനായ ‘ജന’യിലും വിക്രം നായകനായ ‘സ്കെച്ചുമാണ് ബാബുരാജ് അഭിനയിച്ച തമിഴ് ചിത്രങ്ങള്‍.
Post Your Comments