Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralKollywoodLatest NewsNEWSSocial Media

ചെറുപ്പം മുതലേ എന്റെ വലിയ ആരാധകനായിരുന്നുവെന്നാണ് ആദ്യം കണ്ടപ്പോൾ കാർത്തി പറഞ്ഞത് : ബാബു ആന്റണി

സെറ്റില്‍ വെച്ച് മണി സാറിനെയും, വിക്രം, കാര്‍ത്തി എന്നിവരെയും കാണാന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്ന് ബാബു ആന്റണി

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ബാബു ആന്റണി. ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടു നിന്ന ബാബു ആന്റണി ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമായിരിക്കുകയാണ്. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും താരം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് ബാബു ആന്റണി.

സെറ്റില്‍ വെച്ച് മണി സാറിനെയും, വിക്രം, കാര്‍ത്തി എന്നിവരെയും കാണാന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്നും. അവിടെവെച്ച് കാര്‍ത്തി ചെറുപ്പം മുതല്‍ തന്റെ ആരാധകനായിരുന്നു എന്ന് പറഞ്ഞുവെന്നും ബാബു ആന്റണി പറയുന്നു. ഫേസ്ബുക്കിലൂട എപങ്കുവെച്ച കുറിപ്പിലാണ് ബാബു ആന്റണി ഇക്കാര്യം പറഞ്ഞത്.

ബാബു ആന്റണിയുടെ വാക്കുകൾ:

‘ഇന്നലെ പൊന്നിയിന്‍ സെല്‍വന്റെ സെറ്റില്‍ വെച്ച് മണി സാറിനെയും, വിക്രം, കാര്‍ത്തി എന്നിവരെയും കാണാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. കാര്‍ത്തി ഓടി വന്ന് എന്നെ പരിചയപ്പെട്ടു. എന്നിട്ട് ചെറുപ്പം മുതലെ എന്റെ വലിയ ആരാധകനായിരുന്നു എന്ന് പറഞ്ഞു. അത് എനിക്ക് കിട്ടിയ വലിയൊരു അഭിനന്ദനമാണ്. വിക്രമുമായും ഒരുപാട് സംസാരിച്ചു. ഞങ്ങള്‍ ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് കണ്ട് മുട്ടുന്നത്. സ്ട്രീറ്റിന് വേണ്ടിയാണ് ഞങ്ങള്‍ അവസാനമായി കണ്ടതെന്ന് വിക്രമം ഓര്‍ക്കുന്നു. അഞ്ജലി എന്ന ചിത്രത്തിന് ശേഷം വീണ്ടും മണി സാറിനെ കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്. ഇവരെല്ലാം തന്നെ വിനയവും പരസ്പര ബഹുമാനവും കാത്തു സൂക്ഷിക്കുന്നവരാണ്. ടീമില്‍ പലരില്‍ നിന്നും എന്റെ സിനിമകള്‍ കണ്ടാണ് അവര്‍ വളര്‍ന്നതെന്ന് അറിയാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.’- ബാബു ആന്റണി കുറിച്ചു.

https://www.facebook.com/ActorBabuAntony/posts/364620728368123

shortlink

Related Articles

Post Your Comments


Back to top button