പ്രേഷകരുടെ പ്രിയപ്പെട്ട യുവനടിയാണ് അനു സിത്താര. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അനു പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. കൂടുതലും നൃത്ത വീഡിയോയകളാണ് അനു സിത്താര പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ അനു പങ്കുവെച്ച ഒരു നൃത്തമാണ് ഇപ്പോൾ വൈറലാകുന്നത്.
നടിയും നർത്തകിയുമായ ശ്യാമള സേവ്യറിനൊപ്പമാണ് അനുവിന്റെ പുതിയ നൃത്തം. ഇരുവരുടേയും ചുവടുകളും ഭാവങ്ങളും ആരാധകരുടെ മനംകവരുകയാണ്. ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ ‘ഹരിചന്ദന മലരിലെ’ എന്ന പാട്ടിനൊപ്പമാണ് അനു സിത്താരയും ശ്യാമളയും നൃത്തം ചെയ്യുന്നത്.
ഒരുമിനിറ്റിൽ താഴെയുള്ള വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത് രണ്ട് നർത്തകിമാരുടേയും ഭാവങ്ങളാണ്. പ്രാചി തെഹ്ലാൻ, രഞ്ജിനി ജോസ്, മുന്ന സൈമൺ, ശ്രിന്ദ, അഞ്ജു കുര്യൻ തുടങ്ങി നിരവധി പ്രമുഖരാണ് പ്രശ്സകളുമായി എത്തുന്നത്. നൃത്തസംവിധായകൻ ബിജു ധ്വനിതരംഗിന്റെ അമ്മയാണ് ശ്യാമള.
Post Your Comments