സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് ജോഷി സംവിധയകന്റെ തൊപ്പിയണിയുന്നു. അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ ദുല്‍ഖര്‍ സല്‍മാനാണ് നായകനായെത്തുന്നത്. ‘കിങ് ഓഫ് കൊത്ത’എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ പങ്കുവെച്ചിട്ടുണ്ട്.
ദുല്‍ഖറിന്റെ നിർമാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രനാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്.
കൈയ്യില്‍ തോക്കേന്തി മാസ് ലുക്കിലുള്ള ദുല്‍ഖറിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments