CinemaGeneralKollywoodLatest NewsMovie GossipsNEWS

‘കൊറോണ കുമാർ’ : ചിത്രത്തിൽ സിലമ്പരസനും വിജയ് സേതുപതിയും

സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്

ഗോകുൽ സംവിധാനം ചെയ്യുന്ന ‘കൊറോണ കുമാറിന്റെ’ ടൈറ്റിൽ റോൾ പ്രഖ്യാപിച്ചു. നടൻ സിലമ്പരസനാണ് ചിത്രത്തിൽ കൊറോണ കുമാരായെത്തുന്നത്. കൂടാതെ ചിത്രത്തിൽ വിജയ് സേതുപതിയും അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. 2020 ല്‍ തന്നെ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിലെ ടൈറ്റില്‍ റോള്‍ ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

നിലവില്‍ വെങ്കിട്പ്രഭുവിന്‍റെ മാനാട് എന്ന ചിത്രം പൂര്‍ത്തീകരിച്ചിരിക്കുകയാണ് സിലമ്പരസൻ. വരുന്ന മാസം ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് വിവരം. വെങ്കിട്ട പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. കല്ല്യാണി പ്രിയദർശനാണ് ചിത്രത്തിൽ സിലമ്പരസന്റെ നായികയായി എത്തുന്നത്. എസ് ജെ സൂര്യ, ഭരതിരാജ, എസ് എ ചന്ദ്രശേഖർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

റിച്ചാർഡ് എം നാഥ് ഛായഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചെയ്യുന്നത് പ്രവീൺ കെ എൽ ആണ്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. തമിഴിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ബജറ്റ് 125 കോടിയാണ്.

shortlink

Related Articles

Post Your Comments


Back to top button