GeneralLatest NewsMollywoodMovie GossipsNEWS

അന്ന് പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്: സരിത

താനുമായുളള ബന്ധം നിയമപരമായി പിരിയാതെയാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതെന്ന് സരിത

ദുബായ് : മുകേഷ്–മേതിൽ ദേവിക വിവാഹമോചന വിഷയത്തിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്ന് മുൻ ഭാര്യയും നടിയുമായ സരിത. താനുമായുളള ബന്ധം നിയമപരമായി പിരിയാതെയാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതെന്നും, അത് മാത്രമാണ് ഇപ്പോഴും പറയാനുള്ളതെന്നും സരിത മനോരമ ഓൺലൈനോട് പറഞ്ഞു.

2016 ൽ മുകേഷ് കൊല്ലത്ത് നിന്ന് നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കാനൊരുങ്ങിയപ്പോഴാണ് മുകേഷിനെതിരെ സരിത രംഗത്തെത്തിയത്. സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാൾ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്നായിരുന്നു സരിത അന്ന് ചോദിച്ചത്.

‘പണത്തിനോട് ആർത്തിയുള്ളവരാണ് മുകേഷും സഹോദരിയും. തന്റെ മക്കളെ നോക്കാൻ സഹോദരിക്ക് ശമ്പളം നൽകണമെന്നു പോലും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഒ മാധവനോടുള്ള ബഹുമാനം കൊണ്ടാണ് മൗനം പാലിച്ചത്. മക്കളെ പഠിപ്പിക്കാൻ സാമ്പത്തികമായി ഒരു സാഹയവും മുകേഷിൽ നിന്ന് ലഭിച്ചില്ല. നടിമാർക്ക് ശബ്ദം നൽകിയ സമ്പാദ്യം കൊണ്ടാണ് മക്കളെ പഠിപ്പിച്ചതെന്നും’ സരിത പറഞ്ഞിരുന്നു. മെയ് 15 ന് ദുബായിലെ മാധ്യമങ്ങളോടാണ് സരിത ഇക്കാര്യങ്ങൾ പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് എട്ട് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മേതിൽ ദേവിക മുകേഷ്‌മയുള്ള ബന്ധം പിരിയാൻ വക്കീൽ നോട്ടീസ് അയച്ചത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ബന്ധം വേർപിരിയുന്നതെന്നും വിവാഹമോചനം വിവാദമാക്കേണ്ടെന്നും ദേവിക പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button