രാത്രി പന്ത്രണ്ട് മണിക്ക് വിഷു ആഘോഷമാക്കിയ മലയാളത്തിലെ യുവ സൂപ്പര്‍ താരത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടി സംയുക്ത മേനോന്. ആസിഫ് അലി എന്ന നായകനൊപ്പം ഇനിയും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണവും ‘അണ്ടര്‍വേള്‍ഡ്’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള അപൂര്‍വ നിമിഷം പങ്കുവച്ചു കൊണ്ട് സംയുക്ത പറയുന്നു. ഒരു എഫ്എം ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു ഏറ്റവും എന്ജോയ് ചെയ്ത ലൊക്കേഷനെക്കുറിച്ച് സംയുക്ത പറഞ്ഞത്.
‘സെറ്റില്‍ എല്ലാവരെയും ലൈവ് ആക്കി നിര്‍ത്തുന്ന നടനാണ് ആസിഫ് ഇക്ക. ‘അണ്ടര്‍വേള്‍ഡ്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ രാത്രി പന്ത്രണ്ട് മണിക്ക് വിഷു ആഘോഷിച്ച ആസിഫ് ഇക്ക ഭയങ്കര ജോളിയാണ് ലൊക്കേഷനില്‍. മൂഡ് ഓഫ് ആക്കി നിര്‍ത്തുന്നവരെ ലൈവാക്കി നിര്‍ത്തുന്ന ഒരു മാജിക് ആസിഫ് ഇക്കയിലുണ്ട്. രാവിലെ കണ്ടു കണ്ടു ഉച്ചയ്ക്ക് വിഷു സദ്യയൊക്കെ കഴിച്ചു ആഘോഷിക്കേണ്ട വിഷു പാതിരാത്രി പന്ത്രണ്ടു മണിക്ക് തന്നെ പടക്കം പൊട്ടിച്ചു ചില് ആക്കി മാറ്റിയ ആസിഫ് ഇക്കയ്ക്കൊപ്പം ഇനിയും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. അത്രയ്ക്കും എന്ജോയ് ചെയ്ത സെറ്റായിരുന്നു ‘അണ്ടര്‍വേള്‍ഡ്’ എന്ന സിനിമയുടേത്. അഭിനയിച്ചു കുഴഞ്ഞു ഇരിക്കുമ്പോഴാകും ആസിഫ് ഇക്ക ലൊക്കേഷന്‍ കളര്‍ഫുളാക്കി നിര്‍ത്തുന്നത്. സിനിമയിലെ ലീഡ് റോള്‍ ചെയ്യുന്ന ആക്ടര്‍ അതിനു തയ്യാറാകുമ്പോള്‍ നമുക്കും അതൊരു ആവേശമാണ്’. സംയുക്ത മേനോന് പറയുന്നു.
Post Your Comments