പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന നെറ്റ്ഫ്ളിക്സിന്‍റെ തമിഴ് ആന്തോളജി ചിത്രമാണ് ‘നവരസ’. പേര് സൂചിപ്പിക്കുംപോലെ ഒന്‍പത് വികാരങ്ങളെ ആസ്‍പദമാക്കിയ ഒന്‍പത് കഥകള്‍ പറയുന്ന ഒന്‍പത് ലഘുചിത്രങ്ങള്‍ അടങ്ങിയതാണ് ആന്തോളജി. ഇപ്പോഴിതാ നവരസയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി രമ്യ നമ്പീശൻ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സമ്മര്‍ ഓഫ് 92 ലാണ് രമ്യ നമ്പീശൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിലെ കഥാപാത്രത്തിന്റെ യൗവനവും വാര്‍ധക്യവും അവതരിപ്പിക്കണം എന്ന് പറഞ്ഞപ്പോൾ തനിക്ക് ചെറിയ ആശയകുഴപ്പം ഉണ്ടായിരുന്നുവെന്നും. എന്നാൽ പ്രിയദര്‍ശന്‍ സര്‍ ഓരോ സീന്‍ ചെയ്യുമ്പോഴും ധൈര്യം പകർന്നു തന്നുവെന്നും രമ്യ പറയുന്നു.
‘ചിത്രത്തിലെ കഥാപാത്രത്തിന്റെ യൗവനവും വാര്‍ധക്യവും അവതരിപ്പിക്കണം എന്ന് പറഞ്ഞപ്പോൾ എനിക്ക് ചെറിയ ആശയകുഴപ്പം ഉഉണ്ടായിരുന്നു. വയസായ കഥാപാത്രം ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍ സര്‍ കംഫര്‍ട്ടബിള്‍ ആക്കി, ഓരോ സീന്‍ ചെയ്യുമ്പോഴും ധൈര്യം പകർന്നു. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് മികച്ച ഒരു അനുഭവം തന്നെയായിരുന്നു’ എന്നും രമ്യ നമ്പീശൻ പറഞ്ഞു.
കൊവിഡില്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തമിഴ് സിനിമാ സാങ്കേതിക പ്രവര്‍ത്തകരെ സഹായിക്കുന്നത് ലക്ഷ്യമാക്കി പൂര്‍ത്തിയാക്കിയിരിക്കുന്ന ‘നവരസ’ നിര്‍മ്മിച്ചിരിക്കുന്നത് മണി രത്നവും ജയേന്ദ്ര പഞ്ചാപകേശനും ചേര്‍ന്നാണ്.
Post Your Comments