CinemaGeneralLatest NewsMollywoodMovie GossipsNEWSTollywood

വിജയ് ദേവേരക്കൊണ്ടയുടെ നായികയാകേണ്ടിയിരുന്നത് ഞാൻ, ആ അവസരം നഷ്ടമാക്കിയതിൽ ഇന്ന് ദുഃഖിക്കുന്നു: പാർവതി നായർ

ഇനിയും എനിക്കായുള്ള മനോഹരമായ സിനിമകൾ തേടിയെത്തുമെന്ന് വിശ്വസിക്കുന്നു, പാർവതി

പ്രേഷകരുടെ പ്രിയപ്പെട്ട യുവനടിയാണ് പാർവതി നായർ. മോഡലിങ്ങിലൂടെ സിനിമയിലേക്കെത്തിയ താരത്തിന്റെ ആദ്യ ചിത്രം വി.കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് ആണ്. തുടർന്ന് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട പാർവതി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോഴിതാ താൻ നഷ്ടമാക്കിയ ഒരു വലിയ സിനിമയെ കുറിച്ച് തുറന്നു പറയുകയാണ് പാർവതി. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് പാർവതിയുടെ തുറന്നു പറച്ചിൽ.

സന്ദീപ് വാങ്ക റെഡ്ഡിയുടെ സംവിധാനത്തില്‍ 2017 ല്‍ പുറത്തിറങ്ങിയ വിജയ് ദേവേരക്കൊണ്ട നായകനായെത്തിയ ചിത്രം അര്‍ജുന്‍ റെഡ്ഡിയാണ് പാർവതി നഷ്ടമാക്കിയ സിനിമ എന്ന് പറയുന്നു. ശാലിനി പാണ്ഡെയാണ് ചിത്രത്തിൽ നായികയായെത്തിയത്. എന്നാല്‍ ഈ ചിത്രത്തിനായി നായികാവേഷത്തില്‍ ആദ്യം പരിഗണിച്ചത് തന്നെയാണെന്ന് പാർവതി പറയുന്നു.

‘ഞാന്‍ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരു നല്ല ചിത്രമായിരുന്നു അത്. പക്ഷേ എനിക്കുള്ള ചിത്രങ്ങള്‍ എന്നെ തന്നെ തേടിയെത്തുമെന്ന് ഞാന്‍ വിചാരിക്കുന്നു. അതുകൊണ്ട് തന്നെ ഒരുപാട് മനോഹരമായ സിനിമകള്‍ എന്റേതായി വരും എന്ന് പ്രതീക്ഷിക്കുന്നു’- പാര്‍വതി വ്യക്തമാക്കി.

ഗംഭീര വിജയം നേടിയ ചിത്രമായിരുന്നു അർജുൻ റെഡ്ഢി. വിജയ് ദേവേരക്കൊണ്ട എന്ന നായകനെ രാജ്യമൊട്ടാകെ അറിയപ്പെടുന്ന നടനാക്കാൻ കാരണമായത് ഈ ചിത്രമായിരുന്നു. തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി ചിത്രം റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.

യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ, ഡോള്‍സ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ട പാർവതി കന്നഡയിലും തമിഴിലും ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉത്തമ വില്ലന്‍, ജെയിംസ് ആന്‍ഡ് ആലീസ്, നിമിര്‍, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button