CinemaGeneralLatest NewsMollywoodNEWS

തന്നെ ഉപേക്ഷിച്ചു പോയ പൂര്‍വ്വ കാമുകിയെക്കുറിച്ച് പറയേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ജൂഡിന്റെ വെളിപ്പെടുത്തല്‍

അങ്ങനെ സംഭവിച്ചപ്പോള്‍ ഇനി വിവാഹം ചെയ്യില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു

താന്‍ ഒരിക്കലും ഒരു സ്ത്രീ വിരോധിയല്ലെന്നും, ‘ഓംശാന്തി ഓശാന’ എന്ന സിനിമയുടെ ടൈറ്റിലില്‍ പൂര്‍വ്വ കാമുകിയെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത് സ്ത്രീകളോടുള്ള വിരോധം കൊണ്ടല്ലെന്നും അതിന്റെ കാരണം എന്താണെന്നും മനോരമയുടെ ‘നേരെ ചൊവ്വേ’ എന്ന പ്രോഗ്രാമില്‍ സംസാരിക്കവേ തുറന്നു പറയുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി.

ജൂഡ് ആന്റണിയുടെ വാക്കുകള്‍

‘എന്നെ കൃത്യ സമയത്ത് ഇട്ടിട്ടു പോയ പൂര്‍വ്വ കാമുകിക്ക് നന്ദി എന്ന് ‘ഓംശാന്തി ഓശാന’ എന്ന സിനിമയുടെ ടൈറ്റിലില്‍ എഴുതി കാണിക്കുന്നുണ്ട്. ഒരു കുട്ടി നമ്മളെ സ്നേഹിച്ചിട്ടു ഉപേക്ഷിച്ചിട്ട് പോകുമ്പോള്‍ നമുക്ക് തോന്നുന്ന ഒരു ചിന്ത മാത്രമാണത്. സ്നേഹിക്കുന്നവര്‍ എല്ലാം എന്നെ പറ്റിക്കുകയാണോ എന്ന് ചിന്തിക്കും. അത് കുറച്ചു കാലം വരെയുണ്ടാകൂ. അങ്ങനെ സംഭവിച്ചപ്പോള്‍ ഇനി വിവാഹം ചെയ്യില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അത് സ്ത്രീകളോടുള്ള വൈരാഗ്യം കൊണ്ടല്ല. എനിക്ക് ഒരു പാര്‍ട്ണര്‍ വേണ്ടെന്നു ഞാന്‍ എടുത്ത തീരുമാനമാണ്. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ അതൊക്കെ മാറി ഞാന്‍ വിവാഹം ചെയ്യുകയും ചെയ്തു. തീരുമാനിച്ചുള്ള വിവാഹം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. പ്രണയ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹം, എന്റെ സിനിമ ഇഷ്ടപ്പെട്ടു എന്നോട് കൂട്ടായ പെണ്‍കുട്ടിയെ ഞാന്‍ അടുത്തിടെ വിവാഹവും ചെയ്തു’. ജൂഡ് ആന്റണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button