മലയാള സിനിമയുടെ അഭിനയ ചക്രവർത്തിയാണ് നടൻ ജഗതി ശ്രീകുമാർ. ഒരു അപകടത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിൽക്കേണ്ടി വന്നെങ്കിലും ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു തന്നെ നിൽക്കുകയാണ് ജഗതി. ഇപ്പോഴിതാ മലയാള സിനിമയിലെ താരങ്ങളെ കുറിച്ച് ജഗതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തനിക്ക് തോന്നിയിട്ടുള്ള മികച്ച നടീ നടന്മാരുടെ പേരാണ് ജഗതി വെളിപ്പെടുത്തുന്നത്. എന്നാൽ ജഗതിയുടെ പട്ടികയിൽ സൂപ്പർ താരം മമ്മൂട്ടി ഇല്ല എന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
‘വിരലിലെണ്ണാവുന്ന നടന്‍മാരേ നമുക്കുള്ളൂ. താരങ്ങള്‍ ഒരുപിടിയുണ്ട്. ഒരു ലോറി നിറയെ താരങ്ങളുണ്ട്. നടന്‍മാരെന്ന് പറഞ്ഞാല്‍ തിലകന്‍, ഭരത് ഗോപി, നെടുമുടി വേണു, ഉര്‍വശി, മോഹന്‍ലാല്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരൊക്കെയാണ്. ഇവരോടൊക്കെ സഹപ്രവര്‍ത്തകര്‍ എന്നതിലുപരി എനിക്ക് ബഹുമാനമുണ്ട്. കാരണം ഇവരെല്ലാം കഴിവുള്ള കലാകാരന്‍മാരാണ്. താരങ്ങളല്ല ഇവരാരും. താരപരിവേഷം മാധ്യമങ്ങളും പ്രേക്ഷകരുമൊക്കെ കൊടുക്കുന്നുണ്ടാവാം. എന്നാല്‍ ഇവരെല്ലാം കലാകാരന്‍മാരാണ്,’ ജഗതി പറയുന്നു.
ഡയലോഗ് പറയുമ്പോള്‍ ചിലരെല്ലാം കൃത്യമായി ടൈമിങ് സൂക്ഷിക്കുമെന്നും എന്നാല്‍ ചിലര്‍ സമയമെടുത്ത് ഡയലോഗ് പറയുന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടൈമിങ് കൃത്യമായി സൂക്ഷിക്കുന്നയാളാണ് നെടുമുടി വേണുവെന്ന് ജഗതി പറയുന്നുണ്ട്. പലപ്പോഴും ഡയലോഗ് പറയുമ്പോള്‍ കൂടെ നില്‍ക്കുന്നയാളുടെ പ്രതികരണത്തിനനുസരിച്ചായിരിക്കും നമ്മുടെ പ്രകടനമെന്നും ജഗതി പറയുന്നു.
Post Your Comments