മലയാളി പ്രേഷകരുടെ പ്രിയ യുവനടനും മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനുമായ ദുൽഖർ സൽമാന് ഇന്ന് 35-ാം ജന്മദിനം. ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത സെക്കൻറ് ഷോ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലുമെല്ലാം ഇതിനോടകം ദുൽഖർ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
നടന് മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും മകനായി 1986 ജൂലൈ 28നാണ് ദുല്‍ഖര്‍ ജനിച്ചത്. കേരളത്തിലും ചെന്നൈയിലും ശിഷ്യ സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. അമേരിക്കയിലെ പാര്‍ഡ്യൂ സര്‍വ്വകലാശാലയില്‍ നിന്ന് ബിബിഎ ബിരുദം കരസ്ഥമാക്കി. 2012ല്‍ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ട് നിരവധി ഹിറ്റു ചിത്രങ്ങള്‍ ആണ് താരം സമ്മാനിച്ചത്.
ഉസ്താദ് ഹോട്ടല്‍, എബിസിഡി, നീലാകാശം പച്ചക്കടല്‍, ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യന്, കമ്മട്ടിപ്പാടം, ചാര്‍ളി, മഹാനടി, വരനെ ആവശ്യമുണ്ട് തുടങ്ങി അന്യഭാഷാ ചിത്രങ്ങൾ ഉൾപ്പടെ മുപ്പതോളം സിനിമകൾ ദുൽഖറിന്റേതായി ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. ചാര്‍ളിയിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരം നേടി. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ നിര്‍മ്മാണ മേഖലയിലും താരം എത്തി.
2012ലാണ് അമാൽ സൂഫിയയെ വിവാഹം ചെയ്യുന്നത്. 2017 മെയ് അഞ്ചിന് മകൾ മറിയം അമീറ സൽമാൻ പിറന്നു.
Post Your Comments