ഗാനങ്ങളുടെ പകര്‍പ്പവകാശം തട്ടിയെടുത്തു : ജയറാമിനെതിരെ പരാതി

വയനാട്: ഹിന്ദു ഭക്തി ഗാനങ്ങളുടെ പകര്‍പ്പവകാശവും സംഗീതവും നടന്‍ ജയറാമിന്റെ പേരില്‍ തട്ടിയെടുത്തെന്ന ആരോപണം. മാനന്തവാടിയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായിരുന്ന കാണിച്ചേരി ശിവകുമാര്‍ ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ആതിര പ്രൊഡക്ഷനുവേണ്ടി ശിവകുമാറും അഷറഫ് കൊടുവള്ളിയും ഫൈസലും ചേര്‍ന്ന് സംഗീതം നല്‍കിയ ‘അതുല്യ നിവേദ്യം’ ഭക്തിഗാനങ്ങള്‍ ശ്യാം വയനാട്, വിഗേഷ് പനമരം എന്നിവര്‍ അവരുടെ പേരില്‍ പുറത്തിറക്കി എന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ശിവകുമാറിന്റെ കുടുംബം ആരോപിച്ചിരിക്കുന്നത്.

ഇതുസംബന്ധിച്ച് തലപ്പുഴ പോലീസില്‍ പരാതി നല്‍കിയെന്നും കുടുംബം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വള്ളിയൂര്‍ക്കാവ് ക്ഷേത്ര ചരിത്രം ആധാരമാക്കി, ഈയിടെ മരണപ്പെട്ട ശിവകുമാര്‍ രചിച്ച് മകള്‍ ആതിരയുടെ പേരിലുള്ള പ്രൊഡക്ഷന്‍ കമ്പനിക്കുവേണ്ടി ഒരുക്കിയ പാട്ടുകളും പേരും സംഗീതവും ഇവര്‍ ഉപയോഗിച്ചെന്നാണ് പരാതി.

Share
Leave a Comment