CinemaGeneralMollywoodNEWS

സിനിമയില്‍ നിന്ന് ലഭിച്ച ശമ്പളം കൊണ്ടാണ് സാമ്പത്തിക കടങ്ങള്‍ തീര്‍ത്തത്: പ്രതിഫലത്തെക്കുറിച്ച് ദിലീഷ് പോത്തന്‍

സിനിമയില്‍ അസിസ്റ്റന്റ്റ് ഡയറക്ടറായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല

നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത് കൊണ്ടാണ് തനിക്ക് ഉണ്ടായിരുന്ന സാമ്പത്തിക കടങ്ങളൊക്കെ വീട്ടാന്‍ കഴിഞ്ഞതെന്നു ഇതുവരെ അന്‍പതോളം സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞ ക്ലാസ് സംവിധായകന്‍ ദിലീഷ് പോത്തന്‍ പറയുന്നു.

ദിലീഷ് പോത്തന്റെ വാക്കുകള്‍

‘സിനിമയില്‍ നിന്ന് ലഭിക്കുന്ന ശമ്പളം വരുന്നു, വിതരണം ചെയ്യുന്നു. കുറേ കടങ്ങള്‍ ഉണ്ടായിരുന്നു അതൊക്കെ തീര്‍ത്തു. ഞാന്‍ ഒരു വിതരണക്കാരന്‍ കൂടിയാണ് അപ്പോള്‍ അഭിനയിച്ചു കിട്ടുന്ന പണം ആ വഴിക്കും ചെലവാക്കണം. ഇപ്പോള്‍ തന്നെ അന്‍പതു സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു. അതില്‍ നിന്ന് ലഭിച്ച പ്രതിഫലം കൊണ്ട് കൂടിയാണ് കടങ്ങള്‍ വീട്ടാന്‍ കഴിഞ്ഞത്. അഭിനയിക്കാന്‍ എനിക്ക് ഇഷ്ടമാണ്. പിന്നെ സാമ്പത്തികമായും മെച്ചമുണ്ട്. വലിയ ഗ്യാപ്പില്‍ സിനിമ ചെയ്യുന്ന ഒരാളാണ് ഞാന്‍. ആകെ ചെയ്തത് മൂന്ന്‍ സിനിമകളാണ്. ഞാന്‍ തൊണ്ണൂറുകളിലെ ഒരു സംവിധായകനായിരുന്നേല്‍ ഒരു വര്‍ഷം തന്നെ മൂന്ന്‍ നാല് സിനിമകള്‍ ചെയ്യേണ്ടി വന്നേനെ. സിനിമയില്‍ വരുമ്പോള്‍ തന്നെ ഞാന്‍ അസോസിയേറ്റിന്റെ റോളിലായിരുന്നു. അവിടെ നിന്ന് എട്ടു സിനിമകള്‍ അസോസിയേറ്റ് എന്ന പോസ്റ്റില്‍ വര്‍ക്ക് ചെയ്തു. സിനിമയില്‍ അസിസ്റ്റന്റ്റ് ഡയറക്ടറായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല’. ദിലീഷ് പോത്തന്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button