BollywoodGeneralLatest NewsNEWSSocial Media

അടുത്ത തവണ ഹാജരായില്ലെങ്കിൽ നടപടി സ്വീകരിക്കും: കങ്കണയ്ക്ക് മുന്നറിയിപ്പ് നല്‍കി കോടതി

കഴിഞ്ഞ നവംബറിലാണ് ജാവേദ് അക്തര്‍ കങ്കണക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്

മുംബൈ: ഗാനരചയിതായ് ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് ഹാജരാകാഞ്ഞ ബോളിവുഡ് നടി കങ്കണ റണാവത്തിന് മുന്നറിയിപ്പ് നല്‍കി കോടതി. കോടതിയിൽ ഇനി ഹാജരാകാതിരുന്ന നടിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോടതി വ്യക്തമാക്കി. കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി തരണമെന്ന കങ്കണയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി മറുപടി നല്‍കിയത്. അടുത്ത ഹിയറിങ്ങില്‍ കോടതിയില്‍ ഹാജരാകാനും കോടതി നിര്‍ദേശം നല്‍കി.

‘ഇത് അവസാന അവസരമാണ്. ഇനിയുണ്ടാകില്ല. അടുത്ത ഹിയറിങ്ങില്‍ എന്തായാലും ഹാജരാകണം’-കോടതി വ്യക്തമാക്കി. ജോലി സംബന്ധമായ തിരക്കുകള്‍ കാരണം കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി തരണമെന്നാണ് കങ്കണയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

അതേസമയം കങ്കണ റണാവത്തിന് അറസ്റ്റ് വാറന്റ് നല്‍കണമെന്ന പരാതിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അടുത്ത തവണയും അവര്‍ കോടതിയില്‍ ഹാജരായില്ലെങ്കില്‍ പരാതിക്കാരന് ഹര്‍ജി നല്‍കാമെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആര്‍ ആര്‍ ഖാന്‍ അറിയിച്ചു. കേസ് കേള്‍ക്കുന്നത് സെപ്റ്റംബര്‍ ഒന്നിലേക്ക് മാറ്റി.

കഴിഞ്ഞ നവംബറിലാണ് ജാവേദ് അക്തര്‍ കങ്കണക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്. ടിവി അഭിമുഖത്തില്‍ കങ്കണ തന്നെ അപമാനിച്ചെന്നും തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button