
സിനിമയിലുള്ള ഏറ്റവും വിഷമപ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് തുറന്നു സംവദിക്കുകയാണ് നടി അപര്‍ണ ബാലമുരളി. ജാഡയും ബുദ്ധി ജീവി പട്ടവും ഇല്ലാതെ ഡൌണ്‍ ടു എര്‍ത്തായി പെരുമാറുന്നവര്‍ക്ക് പറയുന്ന ഒരു വാക്കിനു വില ഉണ്ടാകില്ലെന്നും ഇത് സിനിമയിലെ ഒരു പ്രധാന പ്രശ്നമാണെന്നും ഒരു എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ തുറന്നു പറയുകയാണ് അപര്‍ണ ബാലമുരളി.
അപര്‍ണ ബാലമുരളിയുടെ വാക്കുകള്‍
‘സിനിമയില്‍ നമ്മള്‍ ഭയങ്കര കൂളായാല്‍ വില കിട്ടണമെന്നില്ല. എനിക്ക് അത് നന്നായി ഫീല്‍ ചെയ്തിട്ടുണ്ട്. കുറച്ചു ജാഡയൊക്കെയിട്ട് നിന്നിരുന്നേല്‍ പറയുന്ന വാക്കിനു വില ഉണ്ടാകുമായിരുന്നു എന്ന് വരെ തോന്നിയിട്ടുണ്ട്. അങ്ങോട്ട് പോയി ഒരാളെ കാണുമ്പോള്‍ ആ കാണാന്‍ പോകുന്ന ആളിന്റെ വാക്കിനു ഭയങ്കര വാല്യുവാണ്. സിംപിളായി നിന്നാല്‍ ഇവന്‍ പറയുന്നത് അല്ലെങ്കില്‍ ഇവള്‍ പറയുന്നത് മുഖവുരയ്ക്ക് എടുക്കണ്ട എന്നൊരു രീതി സിനിമയിലുണ്ട്. അത് തമിഴിലായാലും, മലയാളത്തിലായാലും അങ്ങനെയാണ്. അതൊരു നടിക്ക് മാത്രം ഫേസ് ചെയ്യേണ്ടി വരുന്ന കാര്യമല്ല. ഒരു നടനായാല്‍ പോലും കുറച്ചു അടുത്ത് ഇടപഴകി ബഹളം വച്ചൊക്കെ പെരുമാറിയാല്‍ നമ്മള്‍ പറയുന്ന ഡിസിഷന്‍ ഒന്നും ആരും മൈന്‍ഡ് വയ്ക്കത്തേയില്ല. ജാഡയും ബുദ്ധി ജീവി സ്റ്റൈലും ഉണ്ടെങ്കില്‍ അവരുടെ വോയിസിനു ഭയങ്കര പവര്‍ ആയിരിക്കും’.
Post Your Comments