നടൻ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷിനെ കുറിച്ച് നടന്‍ സുബീഷ് സുധി നടത്തിയ തുറന്നു പറച്ചിൽ ശ്രദ്ധേയമാകുന്നു. ഷൂട്ടിങ്ങിൽ സെറ്റിൽ വെച്ച് താനുൾപ്പടെ ഉള്ളവർ കഴിച്ച പാത്രം ഒരു മടിയും കൂടാതെ ഗോകുൽ എടുത്ത് കഴുകി വെച്ചെന്ന് സുബീഷ് പറയുന്നു. ഗോകുലിന്റെ ഈ പ്രവർത്തി കണ്ട് താൻ ശരിക്കും ഞെട്ടി പോയെന്നും സുബീഷ് പറയുന്നു. ബിഹൈന്റ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സുബീഷ് സുധി ഇക്കാര്യം തുറന്നു പറഞ്ഞത്.
സുബീഷ് സുധിയുടെ വാക്കുകൾ:
‘സെറ്റില്‍ ഗോകുലും ഞാനും പിഷാരടിയും കൂടി ഭക്ഷണം കഴിക്കുകയായിരുന്നു. റൂമിലിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ഞാന്‍ ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ഫോണ്‍ വന്നു. അങ്ങനെ ഞാന്‍ പ്ലേറ്റ് വെച്ചിട്ട് ഫോണില്‍ സംസാരിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് നോക്കുമ്പോള്‍ ഗോകുല്‍ ഞങ്ങളുടെ പാത്രം എടുത്തുകൊണ്ടുപോയി കഴുകി വയ്ക്കുന്നതാണ് കണ്ടത്. അപ്പോ എന്താ ചങ്ങായി ഈ ചെയ്തേ എന്ന് ഞാന്‍ ചോദിച്ചു. അവന്‍ അങ്ങനെയാ ശീലിച്ചതെന്നാണ് അപ്പോള്‍ പറഞ്ഞത്. ശരിക്കും ഞെട്ടിപ്പോയി’- സുബീഷ് പറഞ്ഞു.
Post Your Comments