BollywoodCinemaGeneralLatest NewsMovie GossipsNEWSSocial Media

അമിതാഭ് ബച്ചന്റെ കൊച്ചുമകളുമായി നടൻ മീസാൻ പ്രണയത്തിൽ?: മറുപടിയുമായി താരം

ഇങ്ങനെയുള്ള അഭ്യൂഹങ്ങള്‍ കാരണം ബച്ചൻ കുടുംബത്തെ സന്ദര്‍ശിക്കാൻ തന്നെ ബുദ്ധിമുട്ടാകുന്നുവെന്നും മീസാൻ

പ്രേഷകരുടെ പ്രിയപ്പെട്ട നടൻ അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദ സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തിടയിലായി ബോളിവുഡ് യുവനടൻ മീസാനുമായി നവ്യ പ്രണയത്തിലാണെന്ന തരത്തിൽ നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സംഭവം ശ്രദ്ധയിപ്പെട്ടതോടെ ഇപ്പോൾ മറുപടിയുമായി നടൻ മീസാൻ തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും, ഇങ്ങനെയുള്ള അഭ്യൂഹങ്ങള്‍ കാരണം ബച്ചൻ കുടുംബത്തെ സന്ദര്‍ശിക്കാൻ തന്നെ ബുദ്ധിമുട്ടാകുന്നുവെന്നും മീസാൻ പറയുന്നു.

‘ഒരാളുമായും ഞാൻ റിലേഷൻഷിപ്പില്‍ അല്ല. ഇങ്ങനെയുള്ള അഭ്യൂഹങ്ങള്‍ കാരണം ബച്ചൻ കുടുംബത്തെ സന്ദര്‍ശിക്കാൻ തന്നെ ബുദ്ധിമുട്ടാകുന്നു. ഞാൻ റിലേഷൻഷിപ്പിലാണ് എന്ന വാര്‍ത്ത തെറ്റാണ്. ഞാൻ സിംഗിള്‍ ആണ്, ഇപ്പോൾ ജോലിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്’- മീസാൻ പറഞ്ഞു.

സഞ്‍ജയ് ലീല ബൻസാലിയുടെ മലാല്‍ എന്ന സിനിമയിലൂടെയാണ് മീസാൻ വെള്ളിത്തിരയിലെത്തിയത്. ഹംഗാമ 2വാണ് മീസാൻ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button