ചെന്നൈ: നടി യാഷിക ആനന്ദിന്റെ വാഹനം അപകടത്തിൽപ്പെടാൻ കാരണം അമിത വേഗത എന്ന് പോലീസ്. നടിക്കെതിരെ കേസെടുത്ത പോലീസ് യാഷികയുടെ ഡ്രൈവിങ് ലൈസന്‍സും പിടിച്ചെടുത്തു. റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് കേസെടുത്തത്.
ഞായറാഴ്ച പുലര്‍ച്ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ റോഡിലെ മീഡിയനില്‍ ഇടിക്കുകയായിരുന്നു. യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറില്‍ ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് വച്ചുതന്നെ ഹൈദരാബാദ് സ്വദേശി ഭവാനി മരിച്ചു. ഭവാനി സീല്റ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ഇടിയുടെ ആഘാതത്തില്‍ കാറില്‍നിന്ന് തെറിച്ച് വീണ ഭവാനി തല കോണ്‍ഗ്രീറ്റ് പാളിയില്‍ തട്ടിയാണ് മരിച്ചത്. യാഷികയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു.
Post Your Comments