‘മരക്കാറി’നു ശേഷം മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന ചിത്രം ഒരു സ്പോര്‍ട്സ് ഡ്രാമയാണെന്ന് സംവിധായകൻ പ്രിയദർശൻ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രിയദർശൻ.
റോബര്‍ട്ട് ഡി നീറോ നായകനായ ഹോളിവുഡ് ചിത്രം ‘റേജിംഗ് ബുള്‍’ തന്നെ എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള ചിത്രമാണെന്നും, ഇത് തങ്ങളുടെ ‘റേജിംഗ് ബുള്‍’ ആയിരിക്കുമെന്ന് പ്രിയൻ പറയുന്നു. ബോളിവുഡ് ഹംഗാമയ്ക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രിയദർശന്റെ വാക്കുകൾ:
‘ഒരു ബോക്സറുടെ കഥയാണ് അത്. പ്രശസ്തിയിലേക്കുള്ള അയാളുടെ ഉയര്‍ച്ചയും പിന്നീടുണ്ടാവുന്ന താഴ്ചയും. മോഹന്‍ലാലും ഞാനും ചേര്‍ന്ന് എല്ലാത്തരത്തിലുമുള്ള സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഒരു സ്പോര്‍ട്സ് സിനിമ ഞങ്ങള്‍ ചെയ്തിട്ടില്ല. ചിത്രത്തിലെ കഥാപാത്രത്തിനായി മോഹന്‍ലാല്‍ വലിയ രീതിയില്‍ ശരീരം ഒരുക്കിയെടുക്കേണ്ടതുണ്ട്. ലാല്‍ ആദ്യം 15 കിലോ ശരീരഭാരം കുറയ്ക്കണം. പിന്നീട് അത് തിരിച്ചുപിടിക്കണം. അതുകൂടാതെ പത്ത് കിലോ കൂട്ടുകയും വേണം. ശരീരഭംഗി നഷ്ടപ്പെട്ട, പ്രായമാവുന്ന ഭാഗം അവതരിപ്പിക്കാനാണ് ശരീരഭാരം കൂട്ടേണ്ടിവരിക. അദ്ദേഹത്തിന് അത് സാധിക്കുമോ? തീര്‍ച്ഛയായും അദ്ദേഹത്തെക്കൊണ്ട് അതിനു കഴിയും. മോഹന്‍ലാലിന് ചെയ്യാന്‍ പറ്റാത്തതായി എന്തെങ്കിലുമുണ്ടോ’, പ്രിയദര്ശന് പറഞ്ഞു.
Post Your Comments