ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവര്‍’ എന്ന ചിത്രം ഒരുപാട് പേര്‍ കാണാതെ പോയത് കൊണ്ട് ചീത്തപ്പേര് ലഭിച്ചത് തനിക്കാണെന്നും ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രമാണ് അത് മാറ്റിയതെന്നും തുറന്നു പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. തനിക്ക് ലഭിച്ച നാഷണല്‍ അവാര്‍ഡിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു സുരാജ്.
സുരാജിന്‍റെ വാക്കുകള്‍
‘ആക്ഷന്‍ ഹീറോ ബിജു’വിലെ ഒരു സീനിലെ പ്രകടനമാണ് ‘ഇവന്‍ നാഷണല്‍ അവാര്‍ഡിന് യോഗ്യനെന്ന്’ ആളുകള്‍ വിശ്വസിക്കാന്‍ കാരണം. ഡോക്ടര്‍ ബിജു സാര്‍ സംവിധാനം ചെയ്ത ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ പോലും എന്നെ പരിഹസിച്ചിരുന്നു. ‘കൂറ കോമഡി അടിച്ചു നടന്ന നിനക്ക് എങ്ങനെ ഇത് കിട്ടിയെടാ?’ എന്നായിരുന്നു പലരുടെയും ചോദ്യം. വിനോദ സിനിമകളിലെ പോപ്പുലറായ എന്റെ കഥാപാത്രങ്ങള്‍ വെച്ചായിരുന്നു പലരുടെയും വിലയിരുത്തല്‍. ‘പേരറിയാത്തവര്‍’ എന്ന ചിത്രം കാണാത്തവരുടെ അഭിപ്രായമായിരുന്നു അത്. ‘ആക്ഷന്‍ ഹീറോ ബിജു’ വന്നതോടെ ആ ചീത്ത പേര് മാറി കിട്ടി. അതിലെ അഭിനയം പ്രേക്ഷകര്‍ അംഗീകരിച്ചു. ‘ആക്ഷന്‍ ഹീറോ ബിജു’ തിയേറ്ററില്‍ ഓടിയ ഹിറ്റ് സിനിമയായതിനാല്‍ ചിത്രം നിരവധി പേര്‍ കണ്ടു. ഇവന്‍ ദേശീയ അവാര്‍ഡിന് യോഗ്യന്‍ തന്നെയെന്നു ‘ആക്ഷന്‍ ഹീറോ ബിജു’ കണ്ടതോടെയാണ് പലരും അംഗീകരിച്ചത്. ഞാന്‍ തെറ്റില്ലാത്ത ഒരു നടനാണ് എന്ന് പ്രേക്ഷകര്‍ അംഗീകരിച്ചതിനു ശേഷം പിന്നീട് ‘പേരറിയാത്തവര്‍’ എന്ന ചിത്രവും നിരവധി പേര്‍ കണ്ടിട്ട് അഭിനന്ദനം പറഞ്ഞിരുന്നു. സുരാജ് പറയുന്നു.
Post Your Comments