മുംബൈ: നീലച്ചിത്ര നിര്‍മാണ ബന്ധപ്പെട്ട കേസിൽ തെളിവെടുപ്പിനായി വസതിയിലെത്തിച്ച രാജ് കുന്ദ്രയോട് ശിൽപ്പ ഷെട്ടി കയർത്ത് സംസാരിച്ചതായി റിപ്പോർട്ട്. എന്തിനാണ് ഇവിടെ തിരച്ചില്‍ നടത്തുന്നതെന്ന് ചോദിച്ച ശില്‍പ രാജ് കുന്ദ്രയോട് കയർക്കുകയും പിന്നീട് പൊട്ടിക്കരയുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബത്തിന്റെ മാനം നഷ്ടപ്പെട്ടുവെന്നു ശില്‍പ്പ പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം കേസില്‍ രാജ് കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.
നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ജൂലായ് 19-നാണ് രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ട് ഷോട്ട്‌സ് ആപ്പിലൂടെ നീലച്ചിത്രങ്ങള്‍ പ്രചരിപ്പിച്ച് രാജ്കുന്ദ്ര വന്‍തോതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് പോലീസിന്‍രെ കണ്ടെത്തല്‍.
കേസുമായി ബന്ധപ്പെട്ട് രാജ്കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയെ പോലീസ് വീണ്ടും ചോദ്യംചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.നേരത്തെ ശില്‍പ ഷെട്ടിയെ പോലീസ് സംഘം ചോദ്യംചെയ്തിരുന്നെങ്കിലും നീലച്ചിത്ര നിര്‍മാണത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍.
Post Your Comments