എറണാകുളം: തെരുവ് നായ്ക്കളെ കൊന്നൊടുക്കിയ സംഭവത്തിൽ പ്രതിഷേധവുമായി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. തൃക്കാക്കര നഗരസഭയ്ക്ക് മുന്നിലാണ് താരവും മൃഗസ്നേഹികൾ അടങ്ങിയ സംഘവും പ്രതിഷേധവുമായി എത്തിയത്.
കഴിഞ്ഞ ദിവസമാണ് 30 നായ്ക്കളുടെ ജഡം തൃക്കാക്കര നഗരസഭാ യാർഡിൽ കണ്ടെത്തിയത്. തുടർന്ന് ഹൈക്കോടതി ഇടപെടുകയും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. എന്നാൽ നായ്ക്കളെ കൊന്നത് നഗരസഭയുടെ നിർദേശ പ്രകാരമാണെന്ന് പ്രതികൾ മൊഴി നൽകിയതായാണ് സൂചന. ഇതിനെ തുടർന്നാണ് രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലുള്ള മൃഗസ്നേഹികൾ പ്രതിഷേധവുമായെത്തിയത്.
നായ്ക്കളെ കൈകളിൽ പിടിച്ചുകൊണ്ടാണ് ഇവരുടെ പ്രതിഷേധം. കുറ്റവാളികൾക്ക് എതിരെ ഉചിതമായ നടപടി എടുക്കണമെന്ന് ആവശ്യമാണ് മൃഗസ്നേഹികൾ ഉന്നയിക്കുന്നത്. ഈ ആവശ്യം പരിഗണിച്ചാൽ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളു എന്നും ഇവർ അറിയിച്ചു.
Post Your Comments