CinemaGeneralLatest NewsMollywoodNEWSSocial Media

എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷം, നന്ദി പൃഥ്വിരാജ്: പ്രിയദർശൻ

മോഹൻലാലിനൊപ്പം കല്യാണി പ്രിയദർശൻ അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ച് പ്രിയദർശൻ

മോഹൻലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബ്രോ ഡാഡി’. പ്രഖ്യാപനം മുതലേ ശ്രദ്ധിക്കപ്പെട്ട സിനിമയിൽ വലിയ താരനിര തന്നെയുണ്ട്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം മകൾ കല്യാണി പ്രിയദർശൻ അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പൃഥ്വിരാജിനോട് നന്ദിയും പ്രിയദർശൻ അറിയിച്ചു.

‘ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്. മകള്‍ കല്യാണി എനിക്ക് അനുഗ്രഹമായുള്ള സുഹൃത്ത് മോഹൻലാലിനൊപ്പം അഭിനയിച്ചു. നന്ദി പൃഥ്വിരാജ്’ എന്നാണ് പ്രിയദര്‍ശൻ കുറിച്ചിരിക്കുന്നത്.

https://www.facebook.com/DirectorPriyadarshan/posts/373253297505493

പ്രിയദര്‍ശൻ തന്നെ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തില്‍ പ്രണവ് മോഹൻലാലിനൊപ്പമുള്ള രംഗങ്ങളില്‍ കല്യാണി അഭിനയിച്ചിട്ടുണ്ട്.

ആന്റണി പെരുമ്പാവൂര്‍ ആണ് ബ്രോ ഡാഡി നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. പൃഥ്വിരാജും മുഴുനീള വേഷത്തില്‍ ചിത്രത്തിലുണ്ട്. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി.

shortlink

Related Articles

Post Your Comments


Back to top button